Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശബരിമല: ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി പിന്നീട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 03:07 pm IST
in India

ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഇന്ന് വിധിയില്ല. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്കും സമയം അനുവദിച്ചു. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡിവൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആര്‍ എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്. കോടതി ആദ്യം പരിഗണിച്ചത് എന്‍ എസ് എസ് നല്‍കിയ ഹര്‍ജിയാണ്.അതില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് ആദ്യം വാദം ആരംഭിച്ചത്.

യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍ എസ് എസിന്റെ  അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ശബരിമലയിലേത് ലിംഗവിവേചനവുമായി കൂട്ടിക്കെട്ടാന്‍ കഴിയില്ലെന്നാണ് അദ്ദേഹം വാദിച്ചത്. 1955 ലെ കോടതി വിധിയും പരാശരന്‍ ചൂണ്ടിക്കാട്ടി.ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പൊതു സ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ല.ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പ്രത്യാഘാതം മറ്റ് മതങ്ങളിലുമുണ്ടാകും.മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന മറ്റൊരു കേസിലെ സുപ്രീം കോടതി വിധിയും പരാശരന്‍ ഉയര്‍ത്തിക്കാട്ടി.

തൊട്ടുകൂടായ്‌മ വിവേചനമാണെന്ന് പ്രതികരിച്ച ജസ്റ്റിസ് നരിമാനോട് യുവതീ പ്രവേശനം തൊട്ടുകൂടായ്‌മയുമായി ബന്ധപ്പെട്ടതല്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.താന്‍ ഇതുവരെ ഹാജരായ മൂന്ന് പുനപരിശോധനാ ഹര്‍ജികളും കോടതി സ്വീകരിച്ചിട്ടുണ്ടെന്നും,ഇതും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞാണ് പരാശരന്‍ തന്റെ വാദം പൂര്‍ത്തിയാക്കിയത്.

തന്ത്രിയ്‌ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയുടെ വാദമാണ് പിന്നീട് കോടതിയില്‍ നടന്നത്.പ്രതിഷ്ഠയുടെ സവിശേഷതയായ  നൈഷ്ടിക ബ്രഹ്മചര്യം കണക്കിലെടുത്താണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി അഭിഷേക് മനു സിങ് വിയാണ് ഹാജരായത്.ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നത് സിങ് വി ചൂണ്ടിക്കാട്ടി.

പ്രതിഷ്ഠയുടെ സ്വഭാവം കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.മധുര മീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി വിധി പരിശോധിക്കാവുന്നതാണ്.ദൈവം എന്നാല്‍ ദൈവം മാത്രമല്ല,പ്രത്യക്ഷ രൂപങ്ങള്‍ തന്നെയാണ്.യുക്തി കൊണ്ട് അളക്കാന്‍ ശബരിമല എന്നത് ഒരു സയന്‍സ് മ്യൂസിയമല്ല,അത് ഒരു ക്ഷേത്രമാണെന്നും സിംഗ്വി കോടതിയില്‍ പറഞ്ഞു.

ആചാരങ്ങള്‍ റദ്ദാക്കിയതില്‍ വിശ്വാസികള്‍ അസ്വസ്ഥരാണെന്ന് ബ്രാഹ്മണ സഭയ്‌ക്ക് വേണ്ടി ഹാജരായ ശേഖര്‍ നാഫ്‌ടെ അറിയിച്ചു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളാണ് വിധിയോടെ നഷ്ടമാകുന്നതെന്നും ശേഖര്‍ നാഫ്‌ടെ വാദിച്ചു.

അഭിഭാഷകരായ വെങ്കിട്ട് രാമന്‍,വെങ്കിട്ട് രമണി എന്നിവരുടെ വാദങ്ങളും കോടതി പരിഗണിച്ചു.ഉഷാ നന്ദിനിയ്‌ക്കു വേണ്ടി അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണനാണ് ഹാജരായത്.അഡ്വക്കേറ്റ് ജയ് ദീപ് ഗുപ്തയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായത്.യുവതീ പ്രവേശന വിധി പുനപരിശോധിക്കേണ്ട യാതൊരു സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ ധരിപ്പിച്ചത്.

മൂന്ന് പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ വിധി പ്രഖ്യാപിച്ചിരുന്നതെന്നും ഗുപ്ത വാദിച്ചു.അയ്യപ്പന്മാര്‍ പ്രത്യേക മത വിഭാഗമല്ല,ആരാധനയ്‌ക്കുള്ള അവകാശം തടഞ്ഞാല്‍ അത് ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമാണ്.മൂന്ന് ബി നിയമം പ്രധാന നിയമത്തിന്റെ തന്നെ ലംഘനമാണ്. വിധിയുടെ കാതലായ ഭാഗം ആര്‍ട്ടിക്കിള്‍ 17 അല്ലെന്നും ഗുപ്ത കോടതിയില്‍ വാദിച്ചു.

ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ശേഷം ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയുടെ വാദത്തോടെയാണ് വീണ്ടും കോടതി നടപടികള്‍ ആരംഭിച്ചത്.

തുല്യാവകാശം എന്നത് എല്ലാവര്‍ക്കും ബാധകമാണെന്നും,ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ അംഗീകരിക്കണമെന്നുമാണ് രാകേഷ് ദ്വിവേദിയുടെ വാദം.ദേവസ്വം ബോര്‍ഡ് മുന്‍പ് യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നതല്ലേ ‘ യെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു.എന്നാല്‍ തങ്ങളുടെ ഇപ്പോഴത്തെ നിലപാട് വിധിയെ അനുകൂലിക്കുന്നതാണെന്ന് ബോര്‍ഡ് മറുപടി നല്‍കി.

ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്‌മക്ക് തെളിവാണെന്നും,നാലു റിട്ട് പെറ്റീഷനുകളും,പുനപരിശോധനാ ഹര്‍ജികളും തള്ളണമെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്‍ എസ് എസിന്റെ വാദത്തെ എതിര്‍ത്ത് ക്ഷേത്രാചാരങ്ങള്‍ ഭരണഘടനയ്‌ക്ക് അനുസൃതമാകണമെന്നും,ശബരിമല കുടുംബക്ഷേത്രമല്ലെന്നും ബോര്‍ഡിനു വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിംഗ് വാദിച്ചു.തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും അവര്‍ വാദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.