ന്യൂദല്‍ഹി: തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് നാലു മാസത്തേക്ക് രാമജന്്മഭൂമി പ്രക്ഷോഭം നിര്‍ത്തിവയ്‌ക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.ഈ നാലു മാസം ജനങ്ങളെ ബോധവല്‍ക്കരിക്കാനും മറ്റുമുള്ള ശ്രമങ്ങളാണ് നടത്തുക.
ഈ സമയത്ത് രാമക്ഷേത്രമെന്ന ആവശ്യം ഉന്നയിച്ച് പ്രകേ്ഷാഭം നടത്തുന്നത് രാമക്ഷേത്രമെന്നതിനെ വെറും തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുമെന്നും ഇത് രാഷ്‌ട്രീയമായി മാറുമെന്നും തങ്ങള്‍ക്ക് തോന്നിയതിനാലാണ് പ്രക്ഷോഭം മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ തര്‍ക്കമില്ലാത്ത 67 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കേന്ദ്ര നടപടി ക്രിയാത്മകമാണെന്ന് വിശ്വഹിന്ദുപരിഷത്ത് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഇപ്പോള്‍ പ്രക്ഷോഭം തുടങ്ങിയാല്‍ ഏതെങ്കിലും പാര്‍ട്ടിയെ സഹായിക്കാനാണെന്ന് പറയും.
ഈ പവിത്രമായ പ്രസ്ഥാനത്തെ രാഷ്‌ട്രീയ വിഷയമാക്കാന്‍ ഞങ്ങള്‍ ആഗഹിക്കുന്നില്ല. തെരഞ്ഞെടുപ്പു സമയത്ത് തെറ്റിദ്ധാരണക്കും ഭിന്നതയ്‌ക്കും ഇട നല്‍കരുതെന്നാണ് ഞങ്ങളുടെ തീരുമാനം. ആരെങ്കിലും ഈ വിഷയത്തെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നാലു മാസത്തിനു ശേഷം അന്തരീക്ഷം അവലോകനം ചെയ്ത് അടുത്ത നടപടി ആസൂത്രംണ ചെയ്യും. ഈ നാലു മാസം ജനങ്ങളെ ബോധവല്‍ക്കരിക്കാനും മറ്റുമുള്ള ശ്രമങ്ങളാകും നടത്തുക. സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
















