ഭോപ്പാല്‍; കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശുക്കളെ കശാപ്പു ചെയ്ത മൂന്നു പേര്‍ക്കെതിരെ രാജ്യ സുരക്ഷാ നിയമപ്രകാരം കേസ്എടുത്തു!. പശു സംരക്ഷണത്തിന്റെ പേരില്‍ ബിജെപിയും ആര്‍എസ്എസും നാടൊട്ടുക്ക് പ്രശ്മുണ്ടാക്കുകയാണെന്നും വര്‍ഗീയത പടര്‍ത്തുകയാണെന്നും ആരോപിച്ച് കോലാഹലമുണ്ടാക്കിയവരാണ് കോണ്‍്രഗസുകാര്‍. അവരാണ് പശുവിനെ കൊന്നവര്‍ക്ക് എതിരെ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റ് ആക്ട്) പ്രകാരം കേസ് എടുത്ത് അറസ്റ്റു ചെയ്തത്.
മധ്യപ്രദേശിലെ ഖാണ്ഡവയിലാണ് സംഭവം. നദീം (രാജു), ഷക്കീല്‍, ആസം എന്നിവരെ തിങ്കളാഴ്ചയാണ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ എന്‍എസ്എ ചുമത്തി. നദീമിനെതിരെ മുന്‍പും ഗോവധത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പോലീസ് പറയുന്നു. പശുവിന്റെ ശവത്തിന്റെ അവിശിഷ്ടം അറവുശാലയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോവധ നിരോധന നിയമത്തിന്റെ 4,6,9 വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാകളക്ടറാണ് ഇവര്‍ക്കെതിരെ ദേശ രക്ഷാ നിയമവും ചുമത്തിയത്.
















