ന്യൂദല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന ഉത്തരവ് പുനപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവരും ശബരിമല ദര്‍ശനം നടത്താനാകാതെ മടങ്ങേണ്ടി വന്ന രേഷ്മ ഷാനില എന്നിവരും ചേര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
നാളെ റിവ്യൂ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതും കോടതി പരിശോധിക്കുമെന്നാണ് സൂചന. ഈ മാസം ഒന്നിന് നട തുറക്കുമ്പോള്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നും ഇവര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശബരിമല തന്ത്രി നടയടച്ചതിനെതിരെ നല്‍കിയ ഹര്‍ജിയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കുമ്പോള്‍ ഹാജരായിരിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. ശബരിമല വിധി പുനപരിശോധനാ വേളയില്‍ 54ല വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
അതിനിടെ ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ശുദ്ധി ക്രിയ സ്വാഭാവികമായ നടപടിയാണ് യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചശേഷം തന്ത്രി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും മുറിയിലേക്കു വിളിപ്പിച്ച് ആചാരപരമായ കാര്യങ്ങള്‍ നടത്തണമെന്നറിയിച്ചിരുന്നു.
പുണ്യാഹവും ബിംബശുദ്ധിയും നടത്താന്‍ പോകുകയാണെന്നും 45 മിനിട്ട് ഇതു നീണ്ടുനില്‍ക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണിലും വിളിച്ച് അറിയിച്ചിരുന്നതായും തന്ത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
















