Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാഗ്ദാനപ്പെരുമഴയല്ല,നേട്ടങ്ങളുടെ പട്ടിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2019, 06:23 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വാഗ്ദാന പെരുമഴയാണെന്നാണ് പ്രതിപക്ഷവും മലയാള മാധ്യമങ്ങളും പറയുന്നത്. എന്നാല്‍, അഞ്ചു വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ ബജറ്റില്‍ ധാരാളമുണ്ട്, പ്രഖ്യാപനത്തേക്കാള്‍ കൂടുതല്‍.

നാണയപ്പെരുപ്പവും ധനക്കമ്മിയും

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശരാശരി പണപ്പെരുപ്പം 4.6 ശതമാനമായി താഴ്‌ത്തിക്കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ഇതുവരെ മറ്റൊരു സര്‍ക്കാരിനും സാധിച്ചിട്ടില്ലാത്ത നേട്ടം. 2018 ഡിസംബറിലെ പണപ്പെരുപ്പം 2.19 ശതമാനം മാത്രം. പണപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കില്‍  ഭക്ഷണം, യാത്ര, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കുള്ള ചെലവ് 35-40 ശതമാനം വര്‍ധിക്കുമായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ധനക്കമ്മി നാലര ശതമാനമായിരുന്നു. അഞ്ചാം വര്‍ഷത്തില്‍ ഇത് 3.4 ശതമാനമായി കുറച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 32ല്‍ നിന്ന് 42 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടും ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ സാധിച്ചു.

സാമ്പത്തിക വളര്‍ച്ചയും പ്രത്യക്ഷ വിദേശ നിക്ഷേപവും

അഞ്ചു വര്‍ഷത്തിനിടെ രാജ്യം ഏറ്റവും മികച്ച മാക്രോ ഇക്കണോമിക് സുസ്ഥിരത നേടി. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2013-14ല്‍ വലിപ്പത്തില്‍ ലോകത്തില്‍ 11ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ ആറാമത്തേതായി. അഞ്ചു വര്‍ഷത്തിനിടെ 23,900 കോടി ഡോളര്‍ നേരിട്ടുള്ള വിദേശനിക്ഷേപം ലഭിച്ചു.

സൗജന്യ ചികിത്സ ലഭിച്ചത് 10 ലക്ഷം പേര്‍ക്ക്

അമ്പത് കോടി പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന,  ലോകത്തിലെ ഏറ്റവും ബൃഹത്തായ ചികിത്സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വഴി ഇതുവരെ പത്തു ലക്ഷത്തോളം രോഗികള്‍ സൗജന്യ ചികിത്സ നേടി. 3,000 കോടി രൂപ മൂല്യം വരുമിതിന്. അവശ്യമരുന്നകള്‍, ഹൃദ്രോഗ ചികിത്സയ്‌ക്കായുള്ള സ്റ്റെന്റുകള്‍, കാല്‍മുട്ട് മാറ്റിവയ്‌ക്കല്‍ എന്നിവയുടെ ചെലവ് കുറഞ്ഞു. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി കുറഞ്ഞ വിലയ്‌ക്കു മരുന്നു ലഭ്യമാക്കി.

എല്‍ഇഡി ബള്‍ബുകള്‍, സൗരോര്‍ജം

ഇതുവരെ 143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. ഇതിലൂടെ ദരിദ്രര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും 50,000 കോടി രൂപയുടെ ലാഭം. സൗരോര്‍ജ വൈദ്യുതി ഉത്പാദന ശേഷി അഞ്ചു വര്‍ഷത്തിനിടെ പത്തു മടങ്ങ് വര്‍ധിച്ചു. 

കുറിക്കു കൊ@് കള്ളപ്പണ വേട്ട

മോദി സര്‍ക്കാരിന്റെ സുപ്രധാന നയം കള്ളപ്പണം ഇല്ലാതാക്കുകയെന്നതാണ്. അതിനു വേണ്ട നിയമങ്ങള്‍ രൂപീകരിച്ചു. നടപടികള്‍ ശക്തമാക്കി. നോട്ട് അസാധുവാക്കലും അതിന്റെ ഭാഗമായിരുന്നു. ഇതുവഴിയുണ്ടായ നേട്ടം വളരെ വലുതാണ്.

6900 കോടി രൂപയുടെ  ബിനാമി സ്വത്തുകളും 1600 കോടി രൂപയുടെ വിദേശ സ്വത്തുക്കളും കണ്ടുകെട്ടി. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിച്ച 1.06 കോടി പേരിലൂടെ  നികുതി അടിത്തറ വര്‍ധിച്ചു. ഇതുമൂലം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള നികുതി വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ച നേടി.

കള്ളപ്പണ വിരുദ്ധ നിയമം, ഒളിവില്‍ പോകുന്ന കുറ്റവാളികളെ കുടുക്കുന്ന നിയമം, നോട്ട് അസാധുവാക്കല്‍ എന്നിങ്ങനെ  കേന്ദ്രം നടപ്പാക്കിയ  നടപടികളിലൂടെ 1,30,000 കോടിയാണ് ഖജനാവിലെത്തിയത്. 50,000 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 3,38,000 കള്ളക്കമ്പനികള്‍ കണ്ടെത്തി രജിസ്‌ട്രേഷന്‍ റദ്ദാക്കി, അവയുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി.

വായ്‌പകള്‍ തിരിച്ചുപിടിക്കല്‍

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്‌സി കോഡ് നിയമം കൊണ്ടുവന്നു. ഇതുവഴി മൂന്നു ലക്ഷം കോടി രൂപ വായ്‌പ, കുടിശികക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചു. 

അഴിമതിക്കെതിരായ നടപടികള്‍

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദി റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) ആക്ട് 2016 (ആര്‍ഇആര്‍എ), ബിനാമി കൈമാറ്റം (തടയല്‍) നിയമങ്ങള്‍ കൊണ്ടുവന്നു. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫഡേഴ്‌സ് ആക്ട് 2018 രാജ്യത്തു നിന്ന് ഒളിച്ചോടിയ സാമ്പത്തികകുറ്റവാളികളുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ സഹായിച്ചു. 

ചരക്ക് സേവന നികുതി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  ചുമത്തിയിരുന്ന 17 വ്യത്യസ്ത നികുതികള്‍, നികുതിക്ക് പുറമെയുള്ള നികുതികള്‍ എല്ലാം ഒന്നിച്ച് ചേര്‍ത്താണ് ഒരു ജിഎസ്ടിയാക്കിയത്.

 ഇന്ത്യ പൊതുവിപണിയായി. ജിഎസ്ടി നികുതി അടിത്തറ വിപുലമാക്കി. നികുതിപിരിവില്‍ വര്‍ധനയുണ്ടാക്കി, വ്യാപാരം സുഗമമായി. റിട്ടേണുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഇ-വേ ബില്‍ സംവിധാനം നിലവില്‍ വന്നു. പ്രവേശന നികുതി, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങളുടെ നീണ്ടനിര എന്നിവയില്ലാതായി, അന്തര്‍ സംസ്ഥാന ചരക്ക് നീക്കം  വേഗത്തിലായി. അതോടെ ചെക്ക് പോസ്റ്റുകളിലെ കോഴയില്ലാതായി.

 കേന്ദ്ര-സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ സംയുക്തമായാണ് ജിഎസ്ടി നിരക്കുകള്‍ നിശ്ചയിക്കുന്നത്.   ജിഎസ്ടിക്കു മുമ്പുള്ളതിനേക്കാള്‍ കുറവാണ് ഇന്ന് നിരക്കുകള്‍. നിത്യോപയോഗ സാമഗ്രികളില്‍ മിക്കവയും ഇന്ന് പൂജ്യം അല്ലെങ്കില്‍ അഞ്ച് ശതമാനം  സ്ലാബിലാണ്. സിനിമയ്‌ക്ക്  ബഹുതല നികുതിയായി 50%വും അതിന് മുകളിലും നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ കുറഞ്ഞ നികുതിയായ 12 ശതമാനമാണ് നല്‍കുന്നത്.

ചെറുകിട വ്യാപാരികളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമാക്കി ഇരട്ടിപ്പിച്ചു. 1.5 കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് ആകര്‍ഷമായ നഷ്ടപരിഹാര പദ്ധതിയും കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി അവര്‍ ഒരു ശതമാനം ഫ്‌ളാറ്റ് റേറ്റ് അടച്ച്, ഒറ്റത്തവണ മാത്രം വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്താല്‍ മതി. 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചെറുകിട സേവനദാതാക്കള്‍ക്ക് ഇപ്പോള്‍ നഷ്ടപരിഹാര പദ്ധതി തെരഞ്ഞെടുക്കാനും  18%ന് പകരം ആറ് ശതമാനം ജിഎസ്ടി അടയ്‌ക്കാനുമുള്ള സംവിധാനവുമുണ്ട്. 35 ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരികള്‍, ഉത്പാദകര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഈ വ്യാപാരസൗഹൃദ നടപടികള്‍ ഗുണം ചെയ്യും. ഈ വര്‍ഷത്തെ ശരാശരി നികുതിപിരിവ് പ്രതിമാസം 97,100 കോടി രൂപയാണ്. ആദ്യവര്‍ഷമിത് 89,700 കോടിയായിരുന്നു.

 ആദായനികുതി വരുമാനം

2013-14ലെ 6.38 ലക്ഷം കോടി രൂപയില്‍ നിന്ന് നികുതി വരുമാനം ഈ വര്‍ഷം ഏകദേശം 12 ലക്ഷം കോടിയായി ഉയര്‍ന്നു. ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണുകളുടെ എണ്ണവും 3.79 കോടിയില്‍ നിന്ന് 6.85 കോടിയായി.

 ശുചിത്വം, മുദ്ര യോജന

രാജ്യത്തെ ഗ്രാമങ്ങളില്‍ ഏകദേശം 98% ശുചിത്വസൗകര്യങ്ങള്‍ കൈവരിച്ചു. 5.45 ലക്ഷം ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജനമുക്തമാക്കി. മുദ്രാ പദ്ധതിക്കു കീഴില്‍ 7,23,000 കോടി രൂപയുടെ 15.56 കോടി വായ്‌പ വിതരണം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.