Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമജന്മഭൂമി പ്രക്ഷോഭ ദിവസങ്ങളില്‍ നൂറോളം രാമഭക്തരെ കൊന്ന് കുഴിച്ചുമൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2019, 04:13 am IST
in India

ന്യൂദല്‍ഹി: രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ നിരവധി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയതായി ‘റിപ്ലബ്ലിക് ഭാരത്’ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ വെളിപ്പെടുത്തല്‍. രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായിരുന്ന വീര്‍ ഭാദര്‍ സിങ്ങാണ് 28 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയത്. 

നൂറോളം രാമഭക്തര്‍ കൊല്ലപ്പെട്ടിരുന്നതായി ഇയാള്‍ പറയുന്ന ഒളിക്യാമറാ ദൃശ്യം ചാനല്‍ പുറത്തുവിട്ടു. ക്ഷേത്രമാവശ്യപ്പെട്ട് അയോധ്യയില്‍ സമ്മേളിച്ച രാമഭക്തരെ 1990 ഒക്ടോബര്‍ 30, നവംബര്‍ രണ്ടിനാണ് കൂട്ടക്കുരുതി നടത്തിയത്. യുപി മുഖ്യമന്ത്രിയായിരുന്ന  സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ ഉത്തരവിനെ തുടര്‍ന്ന് പോലീസ് വെടിവെക്കുകയായിരുന്നു. 

പതിനാറ് പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണ്ടെത്തല്‍. ഇതിലധികം കര്‍സേവകരെ കൊലപ്പെടുത്തിയതായി ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുലായം സമ്മതിച്ചിരുന്നില്ല. ആദ്യമായാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. രാമഭക്തര്‍ക്ക് ആചാരപ്രകാരമുള്ള അന്ത്യ കര്‍മങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. ചില മൃതദേഹങ്ങള്‍ ദഹിപ്പിച്ചെങ്കിലും ഭൂരിഭാഗവും കുഴിച്ചുമൂടുകയാണ് ചെയ്തതെന്ന് സിങ് പറഞ്ഞു. എട്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും 42 പേര്‍ക്ക് പരിക്കേറ്റുവെന്നും മാധ്യമപ്രവര്‍ത്തകരോട് പറയണമെന്നാണ് തനിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം സജീവ ചര്‍ച്ചയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുതിയ സംഭവം ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് കനത്ത തിരിച്ചടിയാകും. അന്വേഷണം വേണെമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നതെന്ന് വക്താവ് സമ്പിത് പാത്ര പറഞ്ഞു. ഇന്നലെയാണ് റിപ്പബ്ലിക്കിന്റെ ഹിന്ദി ചാനലായ ഭാരത് സംപ്രേഷണം ആരംഭിച്ചത്. 

മുല്ലാ മുലായം

യാദവരും മുസ്ലിങ്ങളുമാണ് സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് ബാങ്ക്. മുസ്ലിം വോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്താനാണ് മുലായം വെടിവെപ്പിന് ഉത്തരവിട്ടത്. മുസ്ലിം വേദികളില്‍ ഇത് അഭിമാനത്തോടെ മുലായം നിരവധി തവണ പറഞ്ഞിട്ടുമുണ്ട്. ഈ സംഭവത്തിന് ശേഷമാണ് മുല്ലാ മുലായമെന്ന വിളിപ്പേരും അദ്ദേഹം സ്വന്തമാക്കിയത്. വെടിവെപ്പില്‍ ഖേദിക്കുന്നതായി 2016ല്‍ പറഞ്ഞ മുലായം മുസ്ലിം വികാരം സംരക്ഷിക്കാന്‍ അത് അനിവാര്യമാണെന്ന് അവകാശപ്പെട്ടിരുന്നു. 30 പേര്‍ കൊല്ലപ്പെടുമായിരുന്നെങ്കിലും ഇതേ ഉത്തരവ് നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദു സംഘടനകളുടെ നിലപാടിനുള്ള ഔദ്യോഗിക സ്ഥിരീകരണമാണ് വെളിപ്പെടുത്തലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സും ഇത് മൂടിവെക്കാന്‍ ശ്രമിച്ചു. രാമജന്മഭൂമി പ്രക്ഷോഭം മുസ്ലിങ്ങള്‍ക്കോ പള്ളിക്കോ എതിരെ ആയിരുന്നില്ല. ലക്ഷക്കണക്കിന് കര്‍സേവകര്‍ ഒത്തുചേര്‍ന്നിട്ടും ഒരു മുസ്ലിമിനോ പള്ളിക്കോ പ്രശ്‌നമുണ്ടായിട്ടില്ല. അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. അല്ലാതെ ശത്രുതയ്‌ക്ക് വേണ്ടിയുള്ളതല്ല,  അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.