Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രണയത്തിന്റെ വേനല്‍ചുട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2019, 03:17 am IST
in Varadyam

മലയാള ചലച്ചിത്രരംഗം വ്യക്തമായ രണ്ടു കൈവഴികളായി പിരിഞ്ഞൊരു ദശാസന്ധിയിലാണ് ലെനിന്‍ രാജേന്ദ്രന്റെ രംഗപ്രവേശം. കച്ചവട സിനിമ പ്രേംനസീറിന്റെ മരംചുറ്റി പ്രേമം കഴിഞ്ഞ്, കറങ്ങിത്തിരിഞ്ഞ് വിന്‍സെന്റ്, സുധീര്‍ എന്നിവരിലൂടെയും, ജയന്റെ കോളിളക്കങ്ങളിലൂടെയും വെറും സാമ്പത്തികലാഭം ലക്ഷ്യമാക്കി നീങ്ങി. അതേസമയം അടൂര്‍, അരവിന്ദന്‍, കെ.പി. കുമാരന്‍, പി.എ. ബക്കര്‍ എന്നിവരിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്റര്‍ കിട്ടാത്ത അവസ്ഥയില്‍ സമാന്തരസിനിമയും. വളരെ വ്യക്തമായ രണ്ടു ചേരികളായി മുഖാമുഖം നിന്നൊരു കാലം. സത്യനു ശേഷം മധു, സുകുമാരന്‍ എന്നീ ഒറ്റയാന്മാരും രാമു കാര്യാട്ടിനു ശേഷം എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന്‍ തുടങ്ങിയ സര്‍ഗാത്മക ചലച്ചിത്രകാരന്മാരും മറ്റൊരു നിരയായി അന്നുണ്ടായിരുന്നു.

ഭരതന്‍, കെ.ജി. ജോര്‍ജ് എന്നിവരും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടായിരുന്നു. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ് ലെനിന്‍ രാജേന്ദ്രന്റെ ‘വേനല്‍’ പിറന്നുവീണത്. പ്രണയം ഒരു നിലാമഴ മാത്രമല്ലെന്നും, അത് അന്തര്‍ദാഹിയായ വേനലിന്റെ കൊടുംതാപം കൂടിയാണെന്നും പ്രേക്ഷകരെ അനുഭവിപ്പിച്ച ചിത്രമായിരുന്നു ‘വേനല്‍’.

അന്നത്തെ യുവതലമുറ നേതി, ഡയലോഗോ എന്നീ ഫിലിം സൊസൈറ്റികളുടെ പ്രതിവാര ചലച്ചിത്രപ്രദര്‍ശനങ്ങളില്‍ ഐസന്‍സ്റ്റീന്‍ മുതലിങ്ങോട്ടുള്ള വിഖ്യാത ചലച്ചിത്രകാരന്‍മാരുടെ ക്‌ളാസിക്കുകള്‍ കണ്ടുനടക്കുന്ന കാലമായിരുന്നു അത്. റേയുടെയും ഘട്ടക്കിന്റെയും മൃണാള്‍സെന്നിന്റെയും അടൂരിന്റെയും അരവിന്ദന്റെയുമടക്കമുള്ള ചലച്ചിത്രങ്ങളുടെ ബൗദ്ധികസൗന്ദര്യത്തിലഭിരമിച്ച് ഒരുതരം ഉന്മാദികളായി നടന്നിരുന്ന ഞങ്ങള്‍ വിലകുറഞ്ഞ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന മലയാളസിനിമകളോട് മുഖംതിരിച്ചുനിന്നത് സ്വാഭാവികം. എന്നാല്‍ ആ തലമുറയെ ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളില്‍ നിന്നും സിനിമാ തീയേറ്ററുകളിലേക്ക് തിരിച്ചെത്തിച്ച സിനിമയായിരുന്നു ‘വേനല്‍.’

സാഹിത്യവും സംഗീതവും അകമ്പടി സേവിച്ച ലെനിന്‍ രാജേന്ദ്രന്റെ ദൃശ്യാവിഷ്‌കാരങ്ങള്‍ പ്രേക്ഷകര്‍ക്കൊരു കാവ്യാത്മകാനുഭൂതിയായി മാറി. അന്നു നിലനിന്നിരുന്ന പൊള്ളയായ കലാസങ്കല്‍പങ്ങളെ തകര്‍ത്തെറിയുന്ന പലതും അദ്ദേഹത്തിന്റെ രചനകളിലുണ്ടായിരുന്നു. ആധുനികമായൊരു ആസ്വാദനബോധം വളര്‍ത്തിയെടുത്തിരുന്ന ഞങ്ങളുടെ തലമുറയുടെ മനസ്സിനെ ആഴത്തില്‍ സാധീനിക്കാന്‍ ലെനിന്‍ രാജേന്ദ്രന് കഴിഞ്ഞു. അയ്യപ്പപണിക്കരുടെയും കാവാലത്തിന്റെയും വരികളും അകംനീറ്റുന്ന പ്രണയകാമനകളുമായി വേനല്‍ അങ്ങനെ കത്തിനിന്നു. അത് മലയാള സിനിമയ്‌ക്കൊരു നവഭാവുകത്വം നല്‍കി.

വേനല്‍, ചില്ല് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കിടയില്‍ സ്വാതിതിരുനാള്‍, വചനം, ദൈവത്തിന്റെ വികൃതികള്‍, മഴ എന്നിവ അദ്ദേഹത്തിന്റെ രചനാനൈപുണ്യം പുഷ്‌കലമായി നില്‍ക്കുന്ന ചിത്രങ്ങളാണ്.

ഏത് പ്രതിസന്ധിയെയും നര്‍മ്മം കലര്‍ന്ന പുഞ്ചിരിയോടെ നേരിട്ടിരുന്ന സംവിധായകനായിരുന്നു ലെനിന്‍. ആ വിമര്‍ശനാത്മക നര്‍മ്മം അദ്ദേഹത്തിന് സ്വതസിദ്ധമായിരുന്നു. വ്യക്തിജീവിതത്തില്‍ അറിയാതെ വന്നുവീഴുന്ന ആ പരിഹാസം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെങ്കിലും ചലച്ചിത്രങ്ങളില്‍ അത് അര്‍ത്ഥപൂര്‍ണമായിരുന്നു.

സ്വാതിതിരുനാളില്‍ നാഞ്ചിനാട് മുഴുവന്‍ പേമാരിയില്‍ മുങ്ങിയതറിഞ്ഞ അമ്മ മഹാറാണി രാജാവിനോട് പറയുന്നു- ”ഉണ്ണി എന്തെങ്കിലും ചെയ്യണം. ഉണ്ണി പ്രജകളുടെ ദാസനാണ്.” അപ്പോള്‍ സ്വാതിതിരുനാളിന്റെ അല്‍പം നര്‍മ്മം കലര്‍ന്ന മറുപടി ഇങ്ങനെയാണ്- ”അമ്മയ്‌ക്കറിയില്ല, നാമിപ്പോള്‍ ബ്രിട്ടീഷുകാരുടെ ദാസനാണ്.” അന്യര്‍ എന്ന ചിത്രത്തില്‍ ഒരു ചാനല്‍ പ്രവര്‍ത്തകയും മേലധികാരിയുമായുള്ള സംഭാഷണത്തിനിടെ രാഷ്‌ട്രീയം കയറിവന്നപ്പോള്‍ ”ചോദ്യം ചോദിക്കാനും ഉത്തരം പറയാനും ഒരാളുണ്ടായിരുന്നു, അയാള്‍ പോയി. ഇപ്പോള്‍ ചോദ്യവും ഉത്തരവുമില്ല” എന്ന് സ്വന്തം പാര്‍ട്ടിയുടെ ബൗദ്ധിക പാപ്പരത്തത്തെ പരിഹസിക്കാനും അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല.

ചില ചിത്രങ്ങളില്‍ നിറക്കൂട്ടുകള്‍ അമിതമായിപ്പോയെങ്കിലും മൗലികരചനാശൈലികൊണ്ട് മലയാള ചലച്ചിത്രലോകത്ത് തന്റേതായ ഇടം രേഖപ്പെടുത്തി കടന്നുപോയ ചലച്ചിത്രകാരനാണ് ലെനിന്‍ രാജേന്ദ്രന്‍. 

ശശി നാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

World

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

Kerala

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.