പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചംഗ സംഘത്തിലെ രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ മലകയറാനാകാതെ മടങ്ങി. ഒമ്പത് ആണുങ്ങളും ആറ് ട്രാന്‍സ് ജെന്‍ഡറുകളുമാണ് മലകയറാനായി എത്തിയത്.
ഇവരില്‍ പൂങ്കുഴി എന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തെറ്റിദ്ധാരണയുളവാക്കുമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ദര്‍ശനം നടത്താതെ മടങ്ങിയത്.
സംഘത്തിലെ ബാക്കിയുള്ളവര്‍ മടങ്ങിയപ്പോള്‍ പൂങ്കുഴിയും ഈശ്വരി എന്ന ട്രാന്‍സ് ജെന്‍ഡറും പമ്പയില്‍ തന്നെ നില്‍ക്കുകയായിരുന്നു.
















