കോട്ടയം: ശബരിമല ആചാരസംരക്ഷണത്തിനുള്ള ആഹ്വാനവുമായി വിവാഹ ക്ഷണപത്രിക. എറണാകുളം ജില്ലയിലെ കോലഞ്ചേരി കടയിരുപ്പ് കണിച്ചേരില്‍ കെ.ജി. രവീന്ദ്രന് നായരുടെയും ഗംഗാ രവീന്ദ്രന്റെയും മകള്‍ അമലയും കടയിരുപ്പ് പട്ടരുമഠത്തില്‍ മോഹനന്റെയും ലീലയുടെയും മകന് പ്രദീപും തമ്മിലുള്ള വിവാഹ ക്ഷണപത്രികയിലാണ് ശബരിമല ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുക എന്ന ആഹ്വാനവുമുള്ളത്.
ഇപ്പോള്‍ തന്നെ ഈ ക്ഷണപത്രിക ചര്‍ച്ചയായിക്കഴിഞ്ഞു. ജനുവരി 18ന് പട്ടിമറ്റം എസ്എന്‍ഡിപി യോഗം ഹാളിലാണ് വിവാഹം. ശബരിമലയിലെ ആചാരസംക്ഷണക്കാര്യത്തില് ഓരോ വിശ്വാസിയുടെയും ഉള്ളിന്റെ ഉള്ളിലെ ജാഗ്രതയും സമര്‍പ്പണവുമാണ് ഇത് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: