Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളില്‍ സമുദായങ്ങള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ തിരികെ നല്‍കണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 03:33 am IST
in Kerala

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന അയ്യപ്പഭക്തസംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം സംസ്‌കൃതി ഭവനില്‍ ചേര്‍ന്നപ്പോള്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. പി.ജ്യോതീന്ദ്രകുമാര്‍, ഡോ. പി.കെ. രാധാകൃഷ്ണന്‍, ഡോ. പി.തങ്കമണി, രവീന്ദ്രനാഥ്, പി.ഗിരീഷ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ എല്ലാ സമുദായങ്ങള്‍ക്കുമുണ്ടായിരുന്ന അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ചെറുതും വലുതുമായ വിവിധ ചുമതലകള്‍ ഒാരോ സമുദായത്തിനും നല്‍കുന്ന സംവിധാനമായിരുന്നു ക്ഷേത്രങ്ങളിലുണ്ടായിരുന്നത്. ഉത്സവവും മറ്റും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന അവകാശങ്ങള്‍ നിര്‍വഹിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണ്. ശബരിമലയില്‍ അരയ സമാജത്തിനുള്ള അവകാശം തിരിച്ചു കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംഘടനയാണ് ആര്‍എസ്എസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് 20ന് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗോപാലന്‍കുട്ടി മാസ്റ്റര്‍.

ഭാരതം നിലനില്‍ക്കുന്നത് ചില പ്രത്യേക സാംസ്‌കാരിക സവിശേഷതകളുടെ അടിത്തറയിലാണ്. ഭരണകൂടത്തേക്കാള്‍ പ്രധാനമായൊരു സാംസ്‌ക്കാരിക മേല്‍ക്കൈ ഇവിടുണ്ട്. അത് നശിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കൂയെന്ന അജണ്ട മനസ്സില്‍ വച്ചാണ് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം. ഇതില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ട്. മതതീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കണം. കോടതി പോലും നിഷ്പക്ഷമല്ലേയെന്ന് സംശയം തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍. പള്ളിക്ക് കല്ലെറിഞ്ഞ് വര്‍ഗീയ കലാപത്തിന് ശ്രമിച്ച ആള്‍ക്ക് ഉടന്‍ ജാമ്യം നല്‍കിയ കോടതി തന്നെ, നാമം ജപിച്ചതിന് കേസില്‍ പെട്ടവരുടെ ജാമ്യം നിഷേധിക്കുന്നു.

ഹര്‍ത്താല്‍ ദിവസം മുസ്ലിം ഭീകരസംഘടനകളുമായി ചേര്‍ന്ന് സിപിഎം ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിടാനാണ് ശ്രമിച്ചത്. ഭക്തസമൂഹം ഒന്നടങ്കം വ്യാകുലരാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ഏതറ്റം വരെയും പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന്റെ രീതിയാണ് കാണുന്നത്. 

എളുപ്പത്തിലും നല്ല രീതിയിലും പരിഹാരം കാണാന്‍ പറ്റുന്ന വിഷയം വഷളാക്കി ഓരോ നിമിഷവും ആഹ്ലാദിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണകൂടം കാഴ്ചവയ്‌ക്കുന്നത്. കലാപമുണ്ടാക്കാന്‍ വേണ്ടി ആളുകളെ ആഹ്വാനം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘചാലക് പി. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാക്യഷ്ണന്‍, ശബരിമല കര്‍മസമിതി ദേശീയ സമിതി അംഗങ്ങളായ കാമോത്ത് രവീന്ദ്രനാഥ്, പ്രൊഫ. പി. തങ്കമണി, ജില്ലാ ചെയര്‍മാന്‍ പി. ജ്യോതീന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി. മാധവന്‍ നായര്‍ ചെയര്‍മാനും ടി.വി. പ്രസാദ് ബാബു ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.