ബര്‍ലിന്‍: ഫ്രാന്‍സിന്റെ ലോകകപ്പ് താരം ബെഞ്ചമിന്‍ പവാര്‍ഡ് ബയേണ്‍ മ്യൂണിച്ചില്‍ ചേരുന്നു. അടുത്ത സീസണ്‍ മുതല്‍ അഞ്ചുവര്‍ഷത്തേക്ക് പവാര്‍ഡുമായി കരാറുണ്ടാക്കിയതായി ബയേണ്‍ മ്യൂണിച്ച് സ്‌പോര്‍ട്ടിങ്ങ് ഡയറക്ടര്‍ ഹസന്‍ സാലിഹാമിഡ്‌സിച്ച്് അറിയിച്ചു.
ഇരുപത്തിരണ്ടുകാരനായ പവാര്‍ഡ് നിലവില്‍ ബുന്ദസ് ലീഗ ടീമായ വിഎഫ്ബി സ്്റ്റുഗര്‍ട്ട് താരമാണ്്. 2018 ലെ ലോകകപ്പില്‍ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്ത ടീമംഗമാണ്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ ഗോള്‍ നേടിയിരുന്നു.
ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ പവാര്‍ഡ് ബയേണിനായി ബൂട്ടുകെട്ടും. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍ എന്ന് ഹസന്‍ പറഞ്ഞു. പക്ഷെ കരാര്‍ സംബന്ധിച്ച സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ബുന്ദസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരാണ് ബയേണ്‍ മ്യൂണിച്ച്. ഈ സീസണില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെക്കാള്‍ ആറു പോയിന്റിന് പിന്നിലാണ് ബയേണ്‍ മ്യൂണിച്ച്.
















