റിയാദ് : സൗദി എയര്‍ലൈന്‍സില്‍ ഇനുമുതല്‍ സ്ത്രീകള്‍ എയര്‍ഹോസ്റ്റസുമാരായി നിയമിക്കും. വനിതകഴള്ക്ക് രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്.
സൗദിയുടെ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈനാസിലാണ് നിലവില്‍ സ്ത്രീകളെ എയര്‍ഹോസ്റ്റസായി നിയമിക്കുന്നത്. ഇതോടെ ചരിത്ര നിമിഷങ്ങള്‍ക്കാണ് സൗദി സാക്ഷ്യം വഹിക്കുന്നത്. എയര്‍ഹോസ്റ്റസായി തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് ഇതിനായുള്ള പരിശീലനം നടത്തി വരികയാണ്.
റിയാദ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ വനിതകളെ കോപൈലറ്റായി നിയമിക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സൗഹാര്‍ദ്ദ പരമാവുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ഭരണകൂടം പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: