വാഷിങ്ടണ്‍ : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ്(47) ഇനിമുതല്‍ അന്താരാഷ്ട്ര നാണയനിധിയുടെ(ഐഎംഎഫ്) ചീഫ് എക്കണോമിസ്റ്റ്. ഐഎംഎഫിന്റെ തലപ്പത്തേയ്ക്ക് എത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇനിമുതല്‍ ഗീത ഗോപിനാഥിനാണ്. ചീഫ് എക്കണോമിസ്റ്റായിരുന്ന മൗറിസ് ഓബ്സ്ഫെല്‍ഡ് വിരമിച്ച സാഹചര്യത്തിലാണ് ഗീത ഗോപിനാഥ് ചുമതലയേല്‍ക്കുന്നത്.
ഹവാര്‍ഡ് സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് ഗീത ഗോപിനാഥ്. സാമ്പത്തിക ചാഞ്ചാട്ടം വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗീത ഗോപിനാഥ് ഗവേഷണവും നടത്തിയിട്ടുണ്ട്.
ചീഫ് എക്കണോമിസ്റ്റ് പദവി ഏറ്റെടുക്കുന്നതിനായി ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവ് പദവി രാജിവെച്ചു. തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് ഗീത ഗോപിനാഥ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: