സിഡ്‌നി: യുവതാരങ്ങളെ മികച്ച കളിക്കാരാക്കി മാറ്റുന്നതില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പരാജയപ്പെട്ടെന്ന് മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. നിരവധി കഴിവുറ്റ കളിക്കാര്‍ ഓസ്‌ട്രേലിയയിലുണ്ട്. എന്നാല്‍ ഇവരുടെ കഴിവ് വികസിപ്പിച്ചെടുക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിയുന്നില്ല.
ഇന്റര്‍സ്‌കൂള്‍, ക്ലബ് തലം മുതല്‍ കൃത്യമായ പരിശീലനം നല്‍കാത്തതാണ് ഇതിന് കാരണം. ഐപിഎല്‍, ബിപിഎല്‍ പോലുള്ള ലീഗുകള്‍ കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മികച്ച രീതിയില്‍ നടക്കുന്നതിനാല്‍ ഒട്ടെറേ പ്രതിഭകള്‍ വളര്‍ന്നുവരുന്നുണ്ട്.
വിരാട് കോഹ്‌ലി ഒരു ചാമ്പ്യന്‍ കളിക്കാരനാണ്. ഏതു തലമുറയില്‍ ചേര്‍ത്താലും അദ്ദേഹം മികച്ച് നില്‍ക്കും. അനുയോജ്യമായ പിച്ചുകളില്‍ കളിക്കാനാണ് ഓസ്‌ട്രേലിയക്ക് താല്‍പ്പര്യം. എന്നാല്‍ ഏത് പിച്ചുകളില്‍ കളിച്ചാലും ജയിക്കാന്‍ കഴിയണമെന്ന് ചാപ്പല്‍ പറഞ്ഞു.
















