പാലക്കാട്: കല്ല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടിയുടെ സ്വര്‍ണം പട്ടാപ്പകല്‍ തട്ടിയെടുത്തു. വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപമുള്ള ചാവടിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
തൃശൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് സ്വര്‍ണവുമായി പോയ വാഹനത്തെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ജ്വല്ലറി ജീവനക്കാരെ വലിച്ചു പുറത്തിട്ട ശേഷം സംഘം വാഹനവുമായി കടന്നു കളയുകയായിരുന്നു. ഏതാണ്ട് ഒരു കോടി രൂപ വിലയുള്ള സ്വര്‍ണം വാഹനത്തിലുണ്ടായിരുന്നെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് അധികൃതര്‍ അറിയിച്ചു.
പരാതി നല്‍കിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാളയാര്‍ ചെക്ക് പോസ്റ്റിന് ഇരുവശത്തുമായി കേരള തമിഴ്‌നാട് പോലീസുദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
















