റിയാദ്: ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് അറബ് വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി. യുവതീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ കലാപാന്തരീക്ഷങ്ങളും മറ്റും വിദേശ മാധ്യമങ്ങളിലും മറ്റും വന്നതോടെ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്ര മാറ്റിവെച്ചതായി അറിയിച്ചത്.
ഇത്തരത്തില്‍ നിരവധി പേരാണ് കേരളത്തിലേക്കില്ലെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരെ അറിയിച്ചത്. കേരളം സഞ്ചാരികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിയെന്ന് ചൂണ്ടിക്കാട്ടി ഗള്‍ഫ് സ്വദേശികള്‍ ബുക്കിങ്ങുകള്‍ റദ്ദാക്കുകയാണെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
കേരളത്തിലേക്ക് പുറപ്പെടുന്ന സഞ്ചാരികള്‍ക്ക് കഴിഞ്ഞ ദിവസം ബ്രിട്ടണും യുഎസും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: