കണ്ണൂര്‍: ബിജെപി നേതാവും എംപിയുമായ വി. മുരളീധരന്റെ തറവാട് വീടിനുനേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ ജിതേഷാണ് അറസ്റ്റിലായത്.
ശബരിമല യുവതീ പ്രവേശനത്തിനുശേഷം കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രി മുതല്‍ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള ബിജെപി, ആര്‍എസ്എസ് നേതാക്കളേയും അവരുടെ വീടുകളും സിപിഎം ഗുണ്ടകള്‍ തെരഞ്ഞുപിടിച്ച് അക്രമിച്ചു വരികയാണ്. ഇതിനെ തുടര്‍ന്ന് തലശ്ശേരി, ന്യൂമാഹി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
















