Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ജനജീവിതം ദുരിതത്തിലാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2019, 06:54 am IST
inKerala

തിരുവനന്തപുരം: ജനജീവിതത്തെ പൂര്‍ണമായി ദുരിതത്തിലാക്കാന്‍ രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്. ഈ മാസം എട്ടിനും ഒന്‍പതിനും ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സര്‍ക്കാരിന് എതിരായി ദേശീയ പണിമുടക്ക് നടത്തുന്നത്. 

എട്ടാം തീയതി രാവിലെ അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ തടയുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ ആഹ്വാനം. സ്വകാര്യവാഹനങ്ങള്‍ ഓടിക്കാനും കടകള്‍ തുറക്കാനും അനുവദിക്കില്ലെന്ന സൂചനയും സമരസമിതി നല്‍കുന്നുണ്ട്. എയര്‍പ്പോര്‍ട്ട് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി അവകാശപ്പെടുന്നത്. ഇതോടെ രണ്ടു ദിവസവും കേരളത്തിലെ ജനജീവിതം പൂര്‍ണമായി സ്തംഭിക്കുമെന്ന് ഉറപ്പാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിയിലേക്കും ചികിത്സയ്‌ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ദിവസവും രാവിലെ എത്തുന്നത്. ട്രയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളിലേക്ക് ട്രേഡ് യൂണിയന്‍ സംഘടനകള്‍ കടക്കുന്നതോടെ വലയുന്നത് സാധാരണക്കാരായ ജനങ്ങളും രോഗികളുമാണ്.

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ പോലും കെഎസ്ആര്‍ടിസി നിരത്തിലിറക്കുമെന്നു പറഞ്ഞവരും ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസം തുടര്‍ച്ചയായുള്ള ദേശീയ പണിമുടക്കിനോട് വിയോജിപ്പ് രേഖപ്പെടുത്തിയവരെ സംസ്ഥാന ഭരണത്തിന്റെ സ്വാധീനത്തില്‍ ഭീഷണിപ്പെടുത്തിയാണ് പണിമുടക്കില്‍ പങ്കെടുപ്പിക്കുന്നത്.

സെക്രട്ടേറിയറ്റിലേയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ മൂന്നു ദിവസത്തെ അവധിയെടുത്ത് നാടുകളില്‍ പോയി. ദേശീയ പണിമുടക്കും കഴിഞ്ഞ് വ്യാഴാഴ്ചയേ ഇനി ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കൂ എന്നാണ് വിവരം. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരായ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.

തിരുവനന്തപുരം സ്റ്റാച്യു ട്രഷറിക്ക് സമീപമാണ് ട്രേഡ് യൂണിയന്‍ സമരസമിതിയുടെ പ്രധാന കേന്ദ്രം. സെക്രട്ടേറിയറ്റിന് സമീപം ബിജെപിയുടെ നിരാഹാര സമരം നടക്കുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിയുടെ സമരപന്തലിനും മാര്‍ച്ചിനും നേരെ ആക്രമണമുണ്ടായത് ട്രേഡ് യൂണിയന്‍ സമരസമിതിയുടെ സംഘാടക സമിതി ഓഫീസിന് മുന്നില്‍ നിന്നായിരുന്നു.

പണിമുടക്കില്‍ പങ്കെടുക്കില്ല: ഫെറ്റോ

തിരുവനന്തപുരം: ജീവനക്കാരുടെ മേഖലയിലെ യാതൊരാവശ്യങ്ങളും ഉന്നയിക്കാതെ തികച്ചും രാഷ്‌ട്രീയ പ്രേരിതമായി നടത്തുന്ന പണിമുടക്കില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കില്ലെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ). ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാറും ജനറല്‍ സെക്രട്ടറി പി. സുനില്‍ കുമാറുമാണ് ഇക്കാര്യം അറിയിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് അജണ്ട നടപ്പാക്കേണ്ട ബാധ്യത ജീവനക്കാര്‍ക്കില്ല. പണിമുടക്ക് ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫെറ്റോ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

India

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.