കോട്ടയം : പാത്താമുട്ടത്തെ കരോള്‍ സംഘത്തെ ആക്രമിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കോട്ടയം കളക്ടര്‍ വിളിച്ച സമാധാന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. യോഗത്തിലെ തീരുമാനങ്ങളോട് സഹകരിക്കുമെന്ന് സിപിഐഎം അറിയിച്ചു.
അക്രമം ഭയന്ന് സെന്റ് പോള്‍ ആംഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന സംഘം ശനിയാഴ്ച വീടുകളിലേക്ക് മടങ്ങും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് നേരെ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് അക്രമം നടന്നത്.
സംഭവത്തില്‍ ആറ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു.
















