മൗണ്ട് മൗഗനൂയി: മൂന്ന് മത്സരങ്ങളുള്ള ന്യൂസിലന്‍ഡ്- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഇവിടെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 6.30ന് കളി തുടങ്ങും.
ന്യൂസിലന്‍ഡിന്റെ പുതുമുഖമായ വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്ട് അരങ്ങേറ്റം കുറിക്കും. സ്ഥിരം കീ്പ്പറായ ടോം ലാതമിന് ഈ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.
മൂന്നാം സീമറായി ടിം സൗതിയേയോ മാറ്റ് ഹെന്‍ റിയേയോ ഉള്‍പ്പെടുത്തും. പേസര്‍ ലസിത് മലിംഗയാണ് ശ്രീലങ്കയെ നയിക്കുന്നത്.പരിക്കേറ്റ മാത്യൂസിന് പകരം സധീര സമരവിക്രമയെ ടീമിലെടുത്തിട്ടുണ്ട്.
രണ്ടാം മത്സരം ശനിയാഴ്ച ഇവിടെ നടക്കും. അവസാന മത്സരം നെല്‍സണില്‍ എട്ടിന് അരങ്ങേറും. നേരത്തെ നടന്ന ടെസ്റ്റ്പരമ്പര ന്യൂസിലന്‍ഡ് 1-0ന് സ്വന്തമാക്കി.
















