ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പാക്കിസ്ഥാന്‍ 600 യുദ്ധ ടാങ്കുള്‍ വാങ്ങാനൊരുങ്ങുന്നതായി രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള ടി-90 ടാങ്കുകള്‍ ഉള്‍പ്പടെയുള്ള ടാങ്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അതിര്‍ത്തിയില്‍ എത്തിക്കാനൊരുങ്ങുന്ന യുദ്ധ ടാങ്കുകളിലധികവും മൂന്ന് മുതല്‍ നാല് കിലോമീറ്റര്‍ ദൂരം ലക്ഷ്യം താണ്ടാന്‍ കഴിവുള്ളവയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2025ഓടെ സേനയില്‍ പുനരുദ്ധാരണം ലക്ഷ്യമിടുന്ന പാക്കിസ്ഥാന്‍ ആഗോള തലത്തില്‍ 360 യുദ്ധടാങ്കുകള്‍ കൂടി സ്വന്തമാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ചൈനയുടെ സഹായത്തോടെ 220 യുദ്ധ ടാങ്കുകള്‍ തദ്ദേശീയമായി കൊണ്ടുവരുന്നതിനും ഉദ്ദേശമുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീരില്‍ യുദ്ധസമാനമായ രീതിയില്‍ പാക്കിസ്ഥാന്‍ നടത്തിവരുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് അതിര്‍ത്തിയിലെ പുതിയ നീക്കം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള എല്ലാ തരത്തിലുള്ള പ്രകോപനങ്ങള്‍ക്കെതിരേയും ഇന്ത്യ ശക്തമായി തിരിച്ചടിച്ചതും അവരെ ചൊടിപ്പിച്ചുണ്ട്.
















