Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മധ്യേയിങ്ങനെ കമ്മിന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 04:44 am IST
in Sports

മെല്‍ബണ്‍: ഇന്ത്യക്കും ചരിത്രവിജയത്തിനുമിടയില്‍ പാട്രിക് ജെയിംസ് കമ്മിന്‍സ് കളിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്ക് 399 റണ്‍സിന്റെ വിജയവെല്ലുവിളി ഉയര്‍ത്തിയ ഇന്ത്യ മൂന്നാം ടെസ്റ്റ് വിജയത്തിനായി രണ്ടു വിക്കറ്റുകള്‍ക്കായി കാത്തിരിക്കുന്നു. 258 റണ്‍സിന് ആതിഥേയരുടെ എട്ടു വിക്കറ്റുകള്‍ വീണു. 61 റണ്‍സുമായി പുറത്താകാതെ നിന്ന് പ്രതിരോധിക്കുന്ന പാറ്റ് കമ്മിന്‍സ്, സന്ദര്‍ശകരുടെ ആഹ്ലാദത്തെ അഞ്ചാം ദിവസത്തിലേക്ക് നീട്ടി. നാലു ടെസ്റ്റുകളുടെ പരമ്പര ഇപ്പോള്‍ ഓരോന്നു ജയിച്ച് സമനിലയില്‍. 2-1 ന്റെ ലീഡുമായി സിഡ്‌നിയിലെ അവസാന ടെസ്റ്റു കളിക്കാനുള്ള ഇന്ത്യയുടെ മോഹമാണ് കമ്മിന്‍സ് വൈകിപ്പിച്ചത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 27 റണ്‍സിന് കരിയര്‍ ബെസ്റ്റ് ബൗളിങ്ങ് പ്രകടനം നടത്തിയതിനു ശേഷമാണ് ബാറ്റുകൊണ്ടും കമ്മിന്‍സ് മെല്‍ബണിന്റെ മനം കവര്‍ന്നത്. നാലാം ദിവസമായ ഇന്നലെ എട്ടു വിക്കറ്റിന് 106 റണ്‍സില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കു മുന്നില്‍ 399 റണ്‍സിന്റെ വിജയലക്ഷ്യം. തൊണ്ണൂറു വര്‍ഷത്തിനിടയ്‌ക്ക് 328 റണ്‍സിനപ്പുറം ആരും പിന്തുടര്‍ന്നു വിജയിച്ചിട്ടില്ലാത്ത എംസിജിയിലെ പിച്ചില്‍ ഓസീസ് താരങ്ങളും ചരിത്രം തിരുത്താന്‍ തുനിഞ്ഞില്ല. 

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 135 എന്ന നിലയില്‍ തകര്‍ന്ന് വിജയം ഇന്നലെത്തന്നെ താലത്തില്‍ സമ്മാനിക്കുന്നതിന് അടുത്തായിരുന്നു ഓസീസ് നിര. 

എന്നാല്‍ ട്രവിസ് ഹെഡ്(34), ക്യാപ്റ്റന്‍ ടിം പെയ്ന്‍(26), സ്റ്റാര്‍ക്(18) എന്നിവരുടെ ചെറുത്തു നില്‍പ്പുകളില്‍ സ്‌കോര്‍ 200 കടന്നു. അപ്പോഴേക്ക് പാറ്റ് കമ്മിന്‍സും അടിച്ചു കളിച്ചു തുടങ്ങി.

അഞ്ചിന് 54 എന്ന നിലില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ, പിന്നീട് എട്ടിന് 106ല്‍ ഡിക്ലയര്‍ ചെയ്തു. തലേന്നു നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയ കമ്മിന്‍സ്, മായങ്ക് അഗര്‍വാളിനേയും(42), രവീന്ദ്ര ജഡേജയേയും (6) പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ മികച്ച ബൗളിങ് ഫിഗര്‍ കുറിച്ചിട്ടു. 11 ഓവറില്‍ 27 റണ്‍സുമാത്രം വഴങ്ങിയായിരുന്നു കമ്മിന്‍സിന്റെ ആറു വിക്കറ്റ് പ്രകടനം. രണ്ടു വിക്കറ്റുകള്‍ ഹാസില്‍വുഡ് സ്വന്തമാക്കി. നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പായിച്ചാണ് മായങ്ക് ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോററായത്. 

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരുടെ അഭാവത്തില്‍ ദുര്‍ബലമായ ഓസീസ് മുന്‍നിര പോരാട്ടത്തിന്റെ സൂചനകളൊന്നും പുറത്തെടുത്തില്ല. ബോര്‍ഡില്‍ ആറു റണ്‍സ് കുറിച്ചപ്പോള്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ വിരാട് കോഹ്‌ലിക്കു ക്യാച് സമ്മാനിച്ച് ആരണ്‍ ഫിഞ്ച് മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഓസീസ് വിക്കറ്റുകള്‍ വീണു. മാര്‍ക്കസ് ഹാരിസ്(13), ഖവാജ(33), ഷോണ്‍ മാര്‍ഷ് (44), മിച്ചല്‍ മാര്‍ഷ്(10) എന്നിവരാരും ദീര്‍ഘമായ ഇന്നിങ്‌സിനു സമയം കളഞ്ഞില്ല.

103 പന്തുകളില്‍ നിന്ന് 61 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന കമ്മിന്‍സിനൊപ്പം നാഥാന്‍ ലിയോണ്‍(6) ക്രീസിലുണ്ട്. അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ട് കമ്മിന്‍സിന്റെ ടോപ് സ്‌കോര്‍ ഇന്നിങ്‌സില്‍. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ബുംറയും ഷമിയും രണ്ടു വിക്കറ്റുകള്‍ പങ്കിട്ടു. ഇഷാന്ത് ശര്‍മയ്‌ക്ക് ഒരു വിക്കറ്റ്. 

ലിയോണിനേയും ഇനി വരാനുള്ള ജോഷ് ഹാസില്‍വുഡിനേയും കൂട്ടി ഇന്ത്യയുടെയും വിജയത്തിന്റേയും മധ്യേ കമ്മിന്‍സ് എത്ര നേരം?… അഞ്ചാം ദിവസം മെല്‍ബണിന്റെ ആകാശത്ത് രൂപംകൊള്ളുമെന്നു പ്രവചിച്ച മഴമേഘങ്ങള്‍ അകന്നു നില്‍ക്കുമോ?…

സ്‌കോര്‍:ഇന്ത്യ(ഒന്നാം ഇന്നിങ്‌സ് ഏഴിന് 443 ഡിക്ലയര്‍)

ഓസ്‌ട്രേലിയ (ഒന്നാം ഇന്നിങ്‌സ്) 151നു എല്ലാവരും പുറത്ത്

ഇന്ത്യ (രണ്ടാമിന്നിംഗ്‌സ്) ഹനുമ വിഹാരി സി ഖവാജ ബി കമ്മിന്‍സ് 13,മായങ്ക് അഗര്‍വാള്‍ ബി കമ്മിന്‍സ് 42, ചേതേശ്വര്‍ പുജാര സി ഹാരിസ് ബി കമ്മിന്‍സ് 0,വിരാട് കോഹ്‌ലി സി ഹാരിസ് ബി കമ്മിന്‍സ് 0, അജിങ്ക്യ രഹാനെ സി പെയ്ന്‍ ബി കമ്മിന്‍സ് 1,രോഹിത് ശര്‍മ സി ഷോണ്‍ മാര്‍ഷ് ബി ഹാസില്‍വുഡ് 5, ഋഷഭ് പന്ത് സി പെയ്ന്‍ ബി ഹാസില്‍വുഡ് 33,രവീന്ദ്ര ജഡേജ സി ഖവാജ ബി കമ്മിന്‍സ് 5,മുഹമ്മദ് ഷമി നോട്ടൗട്ട് 0, എക്‌സ്ട്രാസ് 7, എട്ടിന് 106 ഡിക്ലയര്‍

വിക്കറ്റ് വീഴ്ച: 1-28, 2-28, 3-28, 4-32, 5-44, 6-83, 7-100, 8-106

ബൗളിങ്: സ്റ്റാര്‍ക് 3-1-11-0, ഹാസില്‍വുഡ് 10.3-3-22-2,ലിയോണ്‍ 13-1-40-0,കമ്മിന്‍സ് 11-3-27-6

ഓസ്‌ട്രേലിയ(രണ്ടാമിന്നിംഗ്‌സ്) ഹാരിസ് സി മായങ്ക്് ബി ജഡേജ 13, ഫിഞ്ച് സി കോഹ്‌ലി ബി ബുംറ 3, ഖ്വാജ എല്‍ബി ഷമി 33, ഷോണ്‍ മാര്‍ഷ് എല്‍ബി ബുംറ 44, ട്രവിസ് ഹെഡ് ബി ഇഷാന്ത് 34, മിച്ചല്‍ മാര്‍ഷ് സി കോഹ്‌ലി ബി ജഡേജ 10 

ടിം പെയ്ന്‍ സി സി പന്ത് ബി ജഡേജ 26, കമ്മിന്‍സ് നോട്ടൗട്ട് 61, സ്റ്റാര്‍ക് ബി ഷമി 18, ലിയോണ്‍നോട്ടൗട്ട് 6, എക്‌സ്ട്രാസ് 10, എട്ടിന് 258

വിക്കറ്റ് വീഴ്ച: 1-6, 2-33, 3-63, 4-114, 5-135, 6-157, 7-176,8-215

ബൗളിങ്: ഇഷാന്ത് ശര്‍മ 12-0-37-1, ബുംറ 17-1-53-2, ജഡേജ 32-6-82-3, ഷമി 21-2-71-2, വിഹാരി 3-1-7-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.