കോട്ടയം: കഞ്ചാവുമായി കോട്ടയം പോലീസ് അറസറ്റ് ചെയ്ത യുവ തിരക്കഥാകൃത്തിന് ജാമ്യം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദിലീപ് കുര്യനാണ് കഞ്ചാവുമായി കോട്ടയം പോലീസിന്റെ പിടിയിലായത്.
ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് തെരച്ചിലിനെത്തിയത്. ഇയാളില്‍ നിന്നും പോലീസ് മൂന്ന് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ദിലീപ് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കെയാണ് അറസ്റ്റ്. ഈ ചിത്രത്തിന്റെ ആവശ്യത്തിനു വേണ്ടിയാണ് കോട്ടയത്ത് മുറിയെടുത്തത്.
നഗരത്തില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ദിലീപിനെ അന്വേഷിച്ചെത്തിയതോടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമായത്.
















