തിരുവനന്തപുരം: വർക്കല സിഎച്ച്എംഎം കോളേജ് ക്യാമ്പസിലെ ഭീകര സാനിധ്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എഡിജിപി മനോജ് എബ്രഹാമിനായിരിക്കും അന്വേഷണ ചുമതലയെന്നും ഡിജിപി പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന ഇന്‍റലിജൻസുകൾ അന്വേഷണവും ആരംഭിച്ചു. വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. കോളേജിലെ വിദ്യാർത്ഥികൾ അൽ ഖ്വയ്ദ പോലെയുള്ള ഭീകര വാദികളെ പോലെ വേഷം ധരിച്ചുകൊണ്ട് കോളേജിൽ എത്തിയത്. അൽ ഖ്വായ്ദയുടെ പതാകയും ഉയർത്തുന്നുണ്ട്.
സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്‌മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
















