തിരുവനന്തപുരം : പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സമാധാനത്തിന്റെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി. സമാധാനത്തിനുള്ള നൊബേലിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയിലാവും മത്സ്യത്തൊഴിലാളികളുടെ പേര് ശുപാര്‍ശ ചെയ്യുകയെന്ന് തരൂര്‍ പറഞ്ഞു.
അഗസ്റ്റില്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെലുകളാണ് സംസ്ഥാനത്തെ ഇതില്‍ നിന്നും കരകയറ്റിയത്. തൊഴിലാളികള്‍ അവരുടെ ബോട്ടുകളുമായി എത്തി നിരവധി ആളുകളുടെ ജീവനാണ് രക്ഷിച്ചത്.
















