തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അൽ ഖ്വയ്ദ ഭീഷണി. വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കോളേജ് മാനേജ്‍മെന്റും.
വർക്കല ചവർക്കാട് സിഎച്ച്എംഎം കോളേജിലെ വിദ്യാർത്ഥികളാണ് അൽ ഖ്വയ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയത്. അൽ ഖ്വയ്ദയുടെ പതാകയും ഉയർത്തുന്നുണ്ട്. ശുചി മുറികളിൽ പോലും നിരോധിത സംഘടനകൾക്ക് അനുകൂലമായ വാക്കുകളും ബിൻ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്.
സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്‌മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
















