Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂമി കൈയേറ്റക്കാരെ മുന്നണിയിലെടുത്ത സിപിഎം പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:56 am IST
inKerala

കോഴിക്കോട്: ലോക് താന്ത്രിക് ദളിനെ മുന്നണിയിലെടുത്ത സിപിഎം പ്രതിരോധത്തിലായി. ദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

”വീരേന്ദ്രകുമാര്‍ വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായി മാറും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിന് വേറെ എല്‍ഡിഎഫിനെ നോക്കേണ്ടിവരും. ഈ എല്‍ഡിഎഫിലുണ്ടാവില്ല. അത്ര ഗതികെട്ട മുന്നണിയൊന്നുമല്ല എല്‍ഡിഎഫ്” എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ചത്. സിപിഎമ്മും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും പീപ്പിള്‍ ചാനലും വീരേന്ദ്രകുമാറിനും കുടുംബത്തിനുമെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. വയനാട്ടിലെ വനവാസികളുടെയടക്കം ഭൂമി കൈയേറിയ കുറ്റമാണ് വീരേന്ദ്രകുമാറിനെതിരെ അന്ന് സിപിഎം ചാര്‍ത്തിയത്. 

വീരേന്ദ്രകുമാര്‍, ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്കെതിരെ മാത്രമല്ല മാതൃഭൂമി പത്രത്തിനെതിരെയും സിപിഎം കടന്നാക്രമണം നടത്തിയിരുന്നു. മാതൃഭൂമി പത്രാധിപരായിരുന്ന കെ. ഗോപാലകൃഷ്ണനെ പാര്‍ട്ടി യോഗത്തില്‍ അധിക്ഷേപിച്ചു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം എന്ന സിപിഎം സംഘടനയുടെ ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണന്‍ ‘കൈയേറ്റ വീരന്മാരും നവനൈതികതാവാദികളും’ എന്ന തലക്കെട്ടോടെ ദേശാഭിമാനി വാരികയിലെഴുതിയ ലേഖനത്തില്‍ വീരേന്ദ്രകുമാറിനെയും കുടുംബത്തെയും കടന്നാക്രമിച്ചു. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍പ്പെട്ട 16.73 ഏക്കര്‍ ഭൂമി തന്റേതാണ് എന്ന് ശ്രേയാംസ് കുമാറിന് സ്ഥാപിക്കാനുള്ള തെളിവോ ന്യായമോ ഒന്നുംതന്നെയില്ലെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 

2010 മാര്‍ച്ച് ഏഴിന് ദേശാഭിമാനി വാരികയില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗവും ദേശാഭിമാനി കാസര്‍കോട് ബ്യൂറോചീഫുമായ പി. സുരേശനെഴുതിയ ‘വീരന്റെ ഭൂമിഗീതം’ എന്ന ലേഖനത്തിലും വീരേന്ദ്രകുമാര്‍ കുടുംബത്തിന്റെ ഭൂമി കൈയേറ്റത്തെക്കുറിച്ചാണ് വിവരിക്കുന്നത്. 

സര്‍ക്കാര്‍, ദേവസ്വം ഭൂമികള്‍ കൈയേറിയെന്നും പാട്ടത്തിനെടുത്ത ഭൂമികള്‍ പ്രതിഫലം വാങ്ങിയശേഷം കൈയേറുന്ന രീതിയാണ് കുടുംബത്തിനുള്ളതെന്നും ലേഖകന്‍ വിവരിക്കുന്നു. പത്മപ്രഭയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ സ്വഭാവഗുണമാണ് വീരേന്ദ്രകുമാറും ശ്രേയാംസ്‌കുമാറും ഭൂമി കൈയേറ്റത്തിലൂടെ പിന്‍തുടരുന്നതെന്ന് ലേഖകന്‍ ആക്ഷേപിക്കുന്നു. 

വീരേന്ദ്രകുമാറിന്റെ തറവാട് വീടുള്ള പുളിയാര്‍ മലയിലും കൈയേറ്റം നടത്തിയിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ കുടുംബത്തിന് പൈതൃകമായി കിട്ടിയ സ്വത്തില്‍ ഭൂരിഭാഗവും ദേവസ്വം ഭൂമിയാണെന്നും ലേഖകന്‍ ആരോപിക്കുന്നു.

വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്‌ക്കുന്ന സ്വത്തിനെ കുറിച്ച് ലേഖനത്തില്‍ വിവരങ്ങള്‍ നിരത്തുന്നുണ്ട്. വീരേന്ദ്രകുമാറിനേയും പാര്‍ട്ടിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് മുഴുവന്‍ വിഴുങ്ങിയാണ് സിപിഎമ്മിപ്പോള്‍ ക്രാന്തിദളിനെ എല്‍ഡിഎഫില്‍ ചേര്‍ത്തിരിക്കുന്നത്. വഞ്ചനാപരമായ സിപിഎമ്മിന്റെ ഈ നിലപാടില്‍ വയനാട്ടിലെ പാര്‍ട്ടി നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. 

ആദിവാസികളുടെയടക്കം ഭൂമി കൈയേറിയ നേതാക്കളെ മുന്നണിയിലെടുത്തത് തെരഞ്ഞെടുപ്പ് സമയത്ത് വിശദീകരിക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. തകരുന്ന യുഡിഎഫില്‍ നിന്ന് സ്ഥാനം പ്രതീക്ഷിച്ചെത്തുന്ന നേതാക്കളുടെ താവളമായി എല്‍ഡിഎഫിനെ മാറ്റിയെന്നാണ് വിമര്‍ശനം ഉയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.