തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയവരുടെ നേതൃസമ്മേളനം ആവേശമായി. കോണ്‍ഗ്രസ്സ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ ചുമതല വഹിച്ചിരുന്നവരാണ് സംഗമത്തിനെത്തിയത്. പള്ളി വികാരികളും ഇമാമും ഉള്‍പ്പെടെ പ്രമുഖ വ്യക്തികളും ബിജെപി അംഗത്വം സ്വീകരിച്ച് സംഗമത്തിനെത്തി
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.വി.എസ് നമ്പൂതിരി, സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുരേഷ് കേശവപുരം, എസ.്എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് പ്രദീപ് വള്ളംകുളം , കലാമണ്ഡലം സത്യഭാമ, ഫാ.ഗീവര്‍ഗ്ഗീസ് കിഴക്കേടം, ഫാ. തോമസ് കുളത്തിങ്കല്‍, ഉസ്മാന് ഹാജി മലപ്പുറം, മുന്‍ സി. പി. എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിഎം എ ഹരികുമാര്‍, കെ.പി.സി.സി വിചാര്‍ വിഭാഗ് ജനറല്‍ സെക്രട്ടറി പ്രാക്കുളം ജയപ്രകാശ്,കയര്‍ വര്‍ക്കേഴ്സ് യൂണിയന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.അരവിന്ദാക്ഷന് പിള്ള, നിര്‍മാണ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു ) മുന്‍ കൊല്ലം ജില്ലാ അദ്ധ്യക്ഷന്‍ മുരളി കിളികൊല്ലൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ വിനോദ് രാജ് കുമാര്‍, ശിവസേന മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വക്കം അജിത്, കേരള ലക്ഷം വീട് കോളനി അസോസിയേഷന് സംസ്ഥാന അദ്ധ്യക്ഷന്‍ സി.ജി.മണി, ദക്ഷിണേന്ത്യയിലെ പ്രശസ്ത സട്രക്ച്ചറല്‍ എഞ്ചിനിയര്‍ ബിജു സി തോമസ്, മുന്‍ സി.ഐ.എസ്.എഫ് അസി.കമാന്റന്റ് ജി.ആര്.നായര്‍, പ്രൊഫ.സുന്ദരേശന് കിഴുവിലം, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രവീണ്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജമ്മുന് ജഹാങ്കീര്‍, ക്നാനായ സ്റ്റുഡന്‍സ് യൂണിയന് സെക്രട്ടറി നിപു, കേരള കോണ്‍ഗ്രസ് സ്കറിയ പത്തനംതിട്ട ജില്ലാ സെക്രട്ടറി വിജയ്കുമാര്‍ നന്നൂര്‍, കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചന്ദ്രന് പിള്ള ഓതറ, സജി ഇരവിപേരൂര്‍ (കേരള കോണ്‍ഗ്രസ് സ്കറിയ ) കോണ്‍ഗ്രസ് എന്‍.ആര്.ഐ സെല്‍ സ്റ്റേറ്റ് സെക്രട്ടറി ബാലകൃഷ്ണ പിള്ള, പ്രമുഖ നടന് കൊട്ടാരക്കരയുടെ ചെറുമകന് ഗോപാലകൃഷ്ണന് നായര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജോയിന്റ്. സെക്രട്ടറിയും കെ.പി.സി.സി ക്ഷണിതാവുമായ കെ. രാധാകൃഷ്ണന് നായര്‍ എന്നീവര്‍ ഉള്‍പ്പെടെയുള്ള സംഗമത്തിനെത്തിയ പുതിയ അംഗങ്ങളെ മാലചാര്‍ത്തി സ്വീകരിച്ചു.
10 ജില്ലകളില്‍ നി്ന്നു മാത്രം 18,600 പേര് ബി.ജെ.പിയിലേക്ക് പുതുതായി വന്നെന്ന് സംഗമത്തിന് അധ്യക്ഷം വഹിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ സംഗമം ഉദ്ഘാടനം ചെയ്തു. ഒ രാജഗോപാല്‍ എംഎല്‍എ, സി കെ പത്മനാഭന്, എ എന്‍ രാധാകൃഷ്ണന്, ടി പി സെന്‍കുമാര്‍, ജെ ആര് പത്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: