Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മതില്‍ നിര്‍മ്മിക്കാന്‍ വൈകിയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:34 am IST
inVicharam

കേരള സര്‍ക്കാരിന്റെ എല്ലാ പ്രയത്‌നങ്ങളും മതില്‍ നിര്‍മ്മിക്കുന്നതിലാണ്. ഒരുമാസമായി വമ്പിച്ച പ്രചാരണവും മുന്നൊരുക്കങ്ങളും തുടരുന്നു. മതിലിന് വനിതകളെയാണ് കല്ലുകളാക്കുന്നത്. തല്ലാന്‍ വേണമെങ്കില്‍ മഹാന്മാരെ അണിനിരത്താം. പഞ്ചായത്തിനെയും പള്ളിക്കൂടങ്ങളെയും കുടുംബശ്രീയെയും കുട്ടികളെയും ആശ്രിതരെയും അശരണരെയും എല്ലാം മതിലിനായി അണിനിരത്തുകയാണ്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരുരൂപപോലും മതിലിനായി ഉപയോഗിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതെങ്കിലും ഇടയ്‌ക്ക് ഉള്ളുകള്ളി പുറത്തായി. വനിതാശാക്തീകരണത്തിനായി അമ്പത് കോടി നീക്കിവച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് മുന്‍പ് ചെലവാക്കിയില്ലെങ്കില്‍ പാഴായിപ്പോകും. 

മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ഒന്നും പാഴാക്കരുത്. സര്‍ക്കാര്‍ കരുതുന്നതുപോലെ ഒരു സ്ത്രീയും പാഴല്ല. ആരെയും വിടണ്ട. വിധവാപെന്‍ഷനും അഗതി പെന്‍ഷനുമെല്ലാം വാങ്ങുന്നവരെപ്പോലും പിഴിയാം. എന്തിനാണ് സര്‍ വനിതകളെ മാത്രം വച്ച് മതില്‍ പണിയുന്നത്. വനിതകള്‍ക്ക് ഇവിടെ സുരക്ഷിതാവസ്ഥ ഇല്ലാത്തതുകൊണ്ടാണോ അതില്ലാതാക്കുന്നതും വനിതകളുടെ രോദനം കേള്‍ക്കാതിരിക്കുന്നതും ആരാണ്. പാര്‍ട്ടി ഓഫീസുകള്‍ പോലും സ്ത്രീപീഡന കേന്ദ്രങ്ങളാക്കുന്നതല്ലെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍. എറണാകുളത്ത് ഓഫീസില്‍ പീഡിപ്പിച്ച സഖാവ് ഇന്ന് പാര്‍ട്ടിയില്‍ സജീവമാണ്. പാലക്കാട്ടെ ശശി വെറുമൊരു സഖാവല്ല എംഎല്‍എ കൂടിയാണ്. വനിതാ സഖാവിന്റെ പരാതിയില്‍ ശശിക്കെന്ത് പോറലാണുണ്ടായത്? ശശി ഇന്നും സജീവമാണ്. വനിതാ സഖാവിനെന്തു സംഭവിച്ചു. നീതി ലഭിച്ചോ?

ഏതാനും ദിവസംമുന്‍പാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ പറശ്ശിനിക്കടവില്‍ ഒരു കുട്ടിസഖാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതി ഉയര്‍ന്നത്. അരുത് കാട്ടാളരേ എന്നു പറയാന്‍ എന്തേ ചങ്കൂറ്റമില്ലാത്തത്? ഇവരൊക്കെ വനിതാ മതിലിന്റെ കല്ലുകളാണെന്ന് പറയാന്‍ ഒരു സഖാവിനും തോന്നിയിട്ടില്ല. 

വനിതകള്‍ക്കുവേണ്ടി ഒരു മതിലെന്ന ചിന്ത എന്തുകൊണ്ടാണിപ്പോള്‍ വന്നത്? ശബരിമലയിലെ സ്ത്രീപ്രവേശനമല്ല കാരണമെന്ന് പറയാമോ? നവോത്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താനെന്നാണ് ഭാഷ്യം. കേരളത്തിലുണ്ടായ നവോത്ഥാനത്തില്‍ ഒരു പങ്കുമില്ലാത്ത കക്ഷിയാണ് കേരളം ഭരിക്കുന്നത്. നവോത്ഥാനത്തിന് ചുക്കാനേന്തിയ ശ്രീനാരായണഗുരു ദേവനെയും ചട്ടമ്പിസ്വാമികളെയും അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? ശ്രീനാരായണന്റെ ചിന്തകള്‍ക്ക് പിന്തിരിപ്പന്‍ സ്വഭാവമെന്ന് അണികളെ പഠിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. 1988 ഫെബ്രുവരി 15ന് പാര്‍ട്ടി പത്രത്തിന്റെ ഒന്നാംപേജില്‍ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതിയ ലേഖനത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുണ്ടാക്കി കുരിശിലേറ്റി നടത്തിച്ചത് സമീപകാലത്താണല്ലൊ. ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച എസ്എന്‍ഡിപി യോഗം മലബാറില്‍ കയറാതിരിക്കാന്‍ മതിലും മസിലും കാട്ടിയ പാര്‍ട്ടിയും മറ്റൊന്നല്ല. മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിത വര്‍ഗീയവാദി എന്നാക്ഷേപിച്ചതും സിപിഎം അല്ലെ? ഇഎംഎസ് എഴുതിയ കേരളചരിത്രമെന്ന പുസ്തകത്തില്‍ മഹാത്മാ അയ്യങ്കാളി എന്നൊരു പേരുപോലും ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രീനാരായണ ഗുരുദേവന്‍ തീര്‍ത്ഥാടനത്തിന് നിശ്ചയിച്ച ജനുവരി ഒന്നിനുതന്നെ മതില്‍ നിര്‍മ്മാണം നടത്തുന്നത് ശിവഗിരി തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ വേണ്ടിമാത്രമല്ലെ?

നവോത്ഥാന പ്രവര്‍ത്തനം അയിത്തത്തിനും അനാചാരത്തിനും എതിരെയായിരുന്നില്ലെ? മഹാത്മാക്കളാരും ആചാരങ്ങള്‍ കുഴിച്ചുമൂടാന്‍ ആഹ്വാനം ചെയ്തിട്ടില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കാനും ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും ആചാരമില്ലാതാകും എന്ന് പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഏറെക്കാലം ഭരണം നയിച്ചിട്ടും ആചാരങ്ങള്‍ തൂത്തെറിയാന്‍ അവര്‍ക്കായിട്ടില്ല. സുപ്രീംകോടതി സ്ത്രീപുരുഷ സമത്വമില്ലെന്ന ഇല്ലാക്കഥ ബോധിപ്പിച്ച് തെറ്റായ വിധിയുണ്ടായപ്പോള്‍ ഇതാണ് പറ്റിയ സമയമെന്ന് ധരിച്ചു.

ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ദുരുപയോഗിച്ചിട്ടും യുവതികളാരും എത്താത്തപ്പോഴാണ് അവിശ്വാസികളെ സന്നിധാനത്തേക്ക് ആനയിക്കാന്‍ ഒരുങ്ങിയത്. എല്ലാ ശ്രമങ്ങളും ഭക്തജനങ്ങള്‍ നാമജപംകൊണ്ട് നേരിട്ട് പരാജയപ്പെടുത്തി നാമജപം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുക! എവിടെയെങ്കിലും കേള്‍ക്കുന്നതാണോ ഇത്. 1749 കേസുകളാണ് അല്ലെങ്കില്‍ കള്ളക്കേസുകളാണെടുത്തത്. 

കേരളത്തില്‍ യഥാര്‍ത്ഥ നവോത്ഥാനമുണ്ടായത് ശബരിമലയിലാണ്. അവിടെ ജാതിയില്ല മതമില്ല, ധനികനില്ല, ദരിദ്രനില്ല, എല്ലാം അയ്യപ്പനാണ്. ഇസ്ലാം മതക്കാരനും അയ്യപ്പന്റെ ഉത്തമ സുഹൃത്തായ വാവരുടെ സാന്നിധ്യം ശബരിമലയിലുണ്ട്. സ്ത്രീകള്‍ക്കായി മാളികപ്പുറം ക്ഷേത്രവുമുണ്ട്. കറുത്തവനെന്നോ വെളുത്തവനെന്നോ വേര്‍തിരിവ് അയ്യപ്പ സങ്കല്‍പ്പത്തിനില്ല. അങ്ങനെയുള്ള ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താന്‍ ഇടതുസര്‍ക്കാര്‍ പരിശ്രമിച്ചതിനെ കേരളത്തിലെ വനിതകള്‍ പാര്‍ട്ടി ഭേദമില്ലാതെ ചോദ്യം ചെയ്യുന്നതുകണ്ടു. പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും നാമജപങ്ങള്‍ ഉയര്‍ന്നു. അപ്പോഴാണ് മതില്‍ ഉയര്‍ത്തണമെന്ന് തോന്നിയത്. ഇത് സിപിഎം കോട്ടകള്‍ തകരുമെന്ന സ്ഥിതിവന്നപ്പോഴുണ്ടായ മതിലുകെട്ടലാണ്. ഇതിനെ നവോത്ഥാനമായി കൂട്ടിക്കെട്ടുന്നത് ദുഷ്ടലാക്കാണ്. പ്രളയം വരുന്നൂ, ജീവനില്‍ കൊതിയുള്ളവര്‍ തനിക്ക് ചുറ്റും അണിനിരക്കൂ എന്ന് പറയുന്നതുപോലെയാണ് സിപിഎം മതില്‍. ഏത് ചേരുവ ചേര്‍ത്ത് നിര്‍മ്മിച്ചാലും നിലനില്‍ക്കാന്‍ പോകുന്നില്ല. മതിലിന് അത്രമാത്രം ശക്തിയുണ്ടെങ്കില്‍ പ്രളയത്തിന് മുന്‍പ് കുറെ ജീവനും സ്വത്തും കാലേക്കൂട്ടി മതില്‍ നിര്‍മിച്ചെങ്കില്‍ സംരക്ഷിക്കാമായിരുന്നില്ലെ? ഇത് മതിലല്ല മനക്കോട്ടയാണ്. ഈ കോട്ടയ്‌ക്ക് പാര്‍ട്ടിയെ സംരക്ഷിക്കാനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.