ഡെഡ്‌ലി: ബ്രിട്ടനിലും അയ്യപ്പ സേവാ സംഘം രൂപീകരിച്ചു. മണ്ഡല പൂജയ്‌ക്കു ശേഷമാണ് സംഘടനാ രൂപീകരണം നടന്നത്. അടുത്ത വര്‍ഷം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി മണ്ഡലകാല അയ്യപ്പ പൂജ നടത്തും. ബാലാജി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കനകരത്‌നം രക്ഷാധികാരിയായും പ്രഭ കുബേന്ദ്രന്‍, കെ.ആര്‍. ഷൈജുമോന്‍, എ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ ഹിന്ദു സമൂഹങ്ങളുടെ കോ ഓഡിനേഷന്‍ ടീമായും പ്രവര്‍ത്തിക്കും. വിവിധ ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു 15 മലയാളികള്‍ ഉള്‍പ്പെടെ 27 അംഗ അയ്യപ്പസേവാ സംഘം കര്‍മസമിതിയും ചുമതലയേറ്റു.
ദേശീയ കര്‍മസമിതിയിലേക്കു രാജേഷ് റോഷന്‍, കൃഷ്ണകുമാര്‍ പിള്ള, ഷിബു രാമകൃഷ്ണന്‍, രൂപേഷ്, പ്രേം കുമാര്‍, ശ്രീകുമാര്‍, അനില്‍കുമാര്‍ പിള്ള, സുഭാഷ് നായര്‍, അരുണ്‍ കുമാര്‍, മനു ജനാര്‍ദ്ദനന്‍, രാജേഷ്, മനോജ് കുമാര്‍, രാജ്‌മോഹന്‍, വിജയകുമാര്‍, നന്ദ കുമാര്‍, പ്രസാദ്, എന്‍. ഗജേന്ദ്രന്‍, കുമാര സ്വാമി, അശ്രാന്ത കുങ്കനാഥന്‍, ആര്‍ ശെല്‍വകുമാര്‍, ചന്ദ്ര ശേഖരം, ബി. ഗുഹാപ്രസാദന്‍, ആര്യസോതി, മഞ്ജുറാം ഗോപാല്‍, സായ് നവന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
















