കൊച്ചി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അയ്യപ്പ ഭക്തരെ പേപ്പട്ടിയെന്ന വിളിച്ച അഭിഭാഷക് ആശാ ഉണ്ണിത്താനെതിരെ കേസെടുത്തു. അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന വനിത അധ്യക്ഷ ടി.ടി. ഉഷ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ഈ നടപടി.
കഴിഞ്ഞ ദിവസം സെന്‍കുമാറും, റഹീമും പങ്കെടുത്ത സ്വകാര്യ ചാനലിലെ ചര്‍ച്ചയ്‌ക്കിടെയാണ് ആശ ഉണ്ണിത്താന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് ഇവര്‍ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. വക്കീല്‍ കുപ്പായത്തിനുപോലും നാണക്കേടാണ് ഇവരുടെ ഭാഷയെന്നേും അഭിഭാഷക സ്ഥാനത്തു നിന്നും ആശയെ മാറ്റണമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ആരോപിക്കുന്നത്.
















