Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബോക്‌സിങ് ഡേ ടെസ്റ്റ് : ജീവന്‍ തുടിക്കുന്ന പിച്ചില്‍ ജയം ലക്ഷ്യമിട്ട് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2018, 02:59 am IST
in Sports

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കൂട്ടരും. ജയിച്ചാല്‍  ഓസീസിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം. നാളെ മെല്‍ബണിലെ ജീവനുള്ള പിച്ചില്‍ ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റിന് തുടക്കം കുറിക്കും.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ വിജയം കൈപ്പിടയിലൊതുക്കി നേടിയ മേല്‍ക്കൈ പെര്‍ത്തിലെ വിവാദ പിച്ചില്‍ തകര്‍ന്നതോടെ ഇന്ത്യക്ക് നഷ്ടമായി. പേസിനെ തുണയ്‌ക്കുമെന്ന വിലയിരുത്തപ്പെട്ട പെര്‍ത്തിലെ പിച്ചില്‍ സ്പിന്നറുടെ മികവിലാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കൂടാതെ കളിക്കാനിറങ്ങിയത് ഇന്ത്യക്ക്് വിനയായി. പരമ്പരയില്‍ ഇരു ടീമുകളും നിലവില്‍ ഒപ്പത്തിനൊപ്പമാണ് 1-1.

രണ്ടാം ടെസ്റ്റിലെ പിഴവുകള്‍ തിരുത്തിയാണ് ഇന്ത്യ മെല്‍ബണിലെ ജീവനുള്ള പിച്ചില്‍ കളിക്കാനിറങ്ങുക. ആദ്യ പേസിനെയും പിന്നീട് സ്പിന്നിനെയും തുണയ്‌ക്കുമെന്ന് ക്യൂറേറ്റര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പരിക്കില്‍ നിന്ന് മോചിതനായ  രവീന്ദ്ര ജഡേജ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അവസാന ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ടെസ്റ്റിന് രണ്ട് നാള്‍ മുമ്പേ പ്രഖ്യാപിച്ച പതിമൂന്നംഗ ഇന്ത്യന്‍ ടീമില്‍ ജഡേജയുണ്ട്.

ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മുരളി വിജയും ഫോമിലേക്കുയരാത്തത് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. ആദ്യ രണ്ട് ടെസ്്റ്റിലും ഇവര്‍ പരാജയമായിരുന്നു. ഈ വര്‍ഷം ഇവര്‍ 26 ഇന്നിങ്ങ്‌സിലായി നേടിയത് 543 റണ്‍സ് മാത്രം. 20.88 ശതമാനമാണ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണിത്.

ഓപ്പണിങ്ങ് മെച്ചപ്പെട്ടാലേ മെല്‍ബണില്‍ ഇന്ത്യക്ക് വിജയത്തിലേക്ക് നീങ്ങാനാകൂ. ഇന്ത്യ ചിലപ്പോള്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തിയേക്കും. പരിക്കേറ്റ പൃഥ്വി ഷായ്‌ക്ക് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാളിനെ ഓപ്പണറായി പരീക്ഷിച്ചേക്കും.

ഇന്ത്യയുടെ ബൗളിങ്ങ് നിര ഫോമിലാണ്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരൊക്കെ തകര്‍ത്തെറിയുന്നുണ്ട്. ബാറ്റിങ്ങ് നിരയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഓസീസ് വീഴും. ആദ്യ ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയും രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും മാത്രമാണ് ബാറ്റ്‌കൊണ്ട് ഇന്ദ്രജാലം കാട്ടിയത്. രഹാനെയും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവരൊക്കെ പരാജയമായിരുന്നു.

രണ്ടാം ടെസ്റ്റില്‍ വിജയിച്ചതിന്റെ ആത്മബലത്തിലാണ് ഓസീസ് നാളെ മത്സരിക്കാനിറങ്ങുക. ഒട്ടേറെ തവണ ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ഏഴു വയസുകാരന്‍ ആര്‍ച്ചി ഷില്ലറാണ് ഓസീസ് ടീമിലെ ആകര്‍ഷണം. ക്രിക്കറ്റ് പ്രേമിയായ ഷില്ലാര്‍ ടീമിന്റെ സഹ ക്യാപ്റ്റനായിരിക്കും.

ഇന്ത്യയുടെതുപോലെ ഓസീസിന്റെ ബാറ്റിങ്ങ് നിരയും ശക്തമല്ല. ആരോണ്‍ ഫിഞ്ച്, ക്യാപ്റ്റന്‍ ടിം പെയ്ന്‍, ഷോണ്‍ മാര്‍ഷ്, ഖ്വാജ തുടങ്ങിയവരാണ് ബാറ്റിങ്ങിലെ പ്രതീക്ഷകള്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ് എന്നിവര്‍ അണിനിരക്കുന്ന ബൗളിങ്ങ്‌നിര ബാറ്റിങ്ങ്‌നിരയെക്കാള്‍ ശക്തമാണ്. പെര്‍ത്തില്‍ വിജയമൊരുക്കിയ ലിയോണാണ് സ്പിന്‍ ശക്തി.

മെല്‍ബണില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ചരിത്ര നേട്ടം സ്വന്തമാകും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 150-ാം വിജയമെന്ന അസുലഭ നേട്ടമാണ് ഇന്ത്യക്ക് സ്വന്തമാകുക. ഓസ്‌ട്രേലിയ (384), ഇംഗ്ലണ്ട് (364), വിന്‍ഡീസ്(171), ദക്ഷിണാഫ്രിക്ക (161) എന്നിവയാണ് നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയ ടീമുകള്‍.

വിജയം ഓസീസിനാണെങ്കിലും അത് ചരിത്രമാകും. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ ഓസീസിന് ആയിരം വിജയങ്ങള്‍ പൂര്‍ത്തിയാകും. എല്ലാ ഫോര്‍മാറ്റിലുമായി ഓസീസ് ഇതുവരെ 999 മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.