പമ്പ: ആക്ടിവിസ്റ്റുകളായ മനിതികള്‍ക്കായി പോലീസ് കെഎസ്ആര്‍ടിസി ബസ്സുകള്‍ നിര്‍ത്തിച്ചത് ഭക്തരെ വലച്ചു. ആയിരക്കണക്കിന് ഭക്തര്‍ മണിക്കൂറുകളോളം നിലയ്‌ക്കലില്‍ കുടുങ്ങി.
പമ്പയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭക്തരെത്തുന്നത് തടയാന്‍ വേണ്ടിയാണ് ബസുകള്‍ പിടിച്ചിട്ടത്. ഇതുമൂലം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരും ദുരിതത്തിലായി. ബസ്സില്ലാത്ത കാര്യം സംസാരിച്ച ഇതര സംസ്ഥാനക്കാരായ ഭക്തരോട് മോശമായാണ് ബസ് ജീവനക്കാര്‍ പെരുമാറിയത്. ഉദ്യോഗസ്ഥരുടെ ഈ സമീപനത്തിനെതിരെ അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു.
















