Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്ത് പിരിമുറുക്കത്തിന്റെ 24 മണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2018, 01:06 am IST
in Kerala

ശബരിമല: ശനിയാഴ്ച രാവിലെ മുതല്‍ ശബരിമലയിലെത്തിയ ഭക്തരുടെയും ശാന്തിമാരുടെയും പോലീസുകാരുടെയുമൊക്കെ ചര്‍ച്ചാവിഷയം മനിതി കൂട്ടായ്‌മയെയും സര്‍ക്കാര്‍ നിലപാടുകളെയും കുറിച്ചായിരുന്നു. എങ്ങും ആശങ്കയുടെ മൗനം. അതേ അന്തരീക്ഷത്തില്‍ മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു പ്രകൃതിയും. 

മനിതി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ യുവതികള്‍ മധുരയില്‍ നിന്ന് പുറപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വിട്ടതോടെ സന്നിധാനം പിരിമുറുക്കത്തിലായി. പുറമെ ശാന്തമായിരുന്നെങ്കിലും ഭക്തരുടെയും ജീവനക്കാരുടെയും ഉള്ള് പ്രക്ഷുബ്ധമായിരുന്നു. 

രാത്രി ഒമ്പത് മണിയോടെ സന്നിധാനത്തേക്കുള്ള ഭക്തരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. ഹരിവരാസന സമയത്ത് നടപ്പന്തല്‍ പൂര്‍ണമായും ഒഴിഞ്ഞു. ഇരുമുടിയേന്തി പതിനെട്ടാം പടി കയറുവാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഇതോടെ നിലയ്‌ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടുന്നില്ലെന്ന അഭ്യൂഹം പരന്നു. പമ്പയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് യുവതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതും കാട്ടുതീപോലെ പടര്‍ന്നു. 

രാത്രി രണ്ട് മണിയോടെ യുവതികള്‍ പമ്പയില്‍ എത്തിയെന്ന് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത വന്നു. സന്നിധാനം കൂടുതല്‍ പിരിമുറുക്കത്തിലായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ പോലും സംസാര വിഷയം ഇത് തന്നെയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് അവര്‍ക്ക് ചോദിക്കാനുള്ളതും യുവതികള്‍ എത്തുമോ എന്നായിരുന്നു. പതിവിന് വിപരീതമായി പുലര്‍ച്ചെ നാലുമണിമുതല്‍ സന്നിധാനത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ തിരുമുറ്റത്ത് എത്തുക കൂടി ചെയ്തതോടെ ആശങ്ക മൂര്‍ധന്യത്തിലായി. ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടയ്‌ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ ആവശ്യം തന്ത്രി അംഗീകരിച്ചത് തെല്ലൊന്നുമല്ല സന്നിധാനത്തിന്റെ പിരിമുറുക്കം കുറച്ചത്. യുവതികള്‍ ബലിയിടാനായി എത്തിയപ്പോള്‍ ബലിയിടുന്നവര്‍ പിന്മാറിയതും കെട്ടുനിറച്ച് നല്‍കുന്നിടത്ത് നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലെ ശാന്തിമാര്‍ ഇറങ്ങിപ്പോയതും കൂടുതല്‍ ആശ്വാസത്തിലെത്തിച്ചു. 

യുവതികള്‍ സ്വയം കെട്ട് നിറച്ച് മലകയറാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ ‘ശബരിമല കര്‍മസമിതിയുണ്ടല്ലോ… അവര്‍ തടയും’ എന്ന ഉറപ്പിലായിരുന്നു സന്നിധാനം. പ്രതീക്ഷ അസ്ഥാനത്തായില്ല. നീലിമലയില്‍ കാലെടുത്തുവയ്‌ക്കുംമുമ്പ് നാമജപവുമായി അയ്യപ്പഭക്തര്‍ ആചാരലംഘനം തടഞ്ഞു. യുവതികളുമായി പോലീസ് ചര്‍ച്ച നടത്തുമ്പോഴും അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോഴും സന്നിധാനം മുഴുവന്‍ പ്രാര്‍ഥനയോടെ മനസ്സുകൊണ്ട് നാമജപക്കാരോടൊപ്പം അണിനിരന്നു. ഒടുവില്‍ നാമജപത്തിന്റെ അലയടിക്കുമുന്നില്‍ മുട്ടുമടക്കി യുവതികളും പോലീസും പമ്പകടക്കുമ്പോള്‍ തിരുമുറ്റത്ത് കളഭാഭിഷേകത്തിനുള്ള മേളം മുഴങ്ങി. യുവതികള്‍ ശബരിമലയുടെ അതിര്‍ത്തിയായ വടശ്ശേരിക്കര കഴിഞ്ഞതോടെ എല്ലാ കളങ്കങ്ങളും കഴുകിക്കളഞ്ഞുകൊണ്ട് പുണ്യാഹം പോലെ സന്നിധാനത്ത് മഴപെയ്യുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.