ന്യൂദല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ഏകദിന നായികയായി മിതാലി രാജും ട്വന്റി20യില്‍ ഹര്‍മന്‍പ്രീത് കൗറും തുടരും. ജനുവരി 24ന് ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ഐസിസി വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായാണ് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യുമുള്ള പരമ്പര.
ഏകദിന ടീം: മിതാലി രാജ് (നായിക), പൂനം റാവത്ത്, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, തന്യ ഭാട്ടിയ, മോനാ മെഷ്‌റാം, എക്ത ബിസ്ത്, മന്‍സി ജോഷി, ദയാലന്‍ ഹേമലത, പൂനം യാദവ്, രാജേശ്വരി ഗെയ്‌ക്ക്‌വാദ്, ജുലന്‍ ഗോസ്വാമി, ഷിക്ക പാണ്‌ഡെ.
ട്വന്റി20: ഹര്‍മന്‍പ്രീത് കൗര്‍ (നായിക), സ്മൃതി മന്ദാന, മിതാലി രാജ്, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, തന്യ ഭാട്ടിയ, അനുജ പാട്ടീല്‍, ദയാലന്‍ ഹേമലത, പൂനം യാദവ്, ഷിക്ക പാണ്‌ഡെ, മന്‍സി ജോഷി, എക്ത ബിസ്ത്, രാധ യാദവ്, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ.
















