തിരുവനന്തപുരം: നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണിയിലെത്തുന്നത് തടയാന്‍ നാളെ മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേക സ്‌ക്വഡ് രൂപീകരിക്കും. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. വില കുറഞ്ഞ മറ്റ് ഭക്ഷ്യ എണ്ണകള്‍ കലര്‍ന്നു എന്ന് കണ്ടെത്തിയതിനേതുടര്‍ന്നായിരുന്നു നിരോധനം. ഗുരുതര അസുഖങ്ങള്‍ക്ക് കാരാണാകുന്നതാണ് ഈ വെളിച്ചെണ്ണകള്‍. കോക്കോ ബാര്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, കേര കിംഗ് കോക്കനട്ട് ഓയില്‍ തുടങ്ങി നിരോധിച്ചത് മുഴുവന്‍ സ്വകാര്യ കമ്ബനി ഉല്പന്നങ്ങളാണ്.
മായം കലര്‍ത്തിയതിന് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണയില്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരോധനത്തിനു പിന്നാലെ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ മടിക്കുന്നതാണ് കാരണം.
















