മുംബൈ: അടുത്ത വര്‍ഷം ദുബായിയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 34 അംഗ സാധ്യതാ ടീമില്‍ നിന്ന് ആറ് പേരെ ഒഴിവാക്കിയാണ് കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പ്രഖ്യാപിച്ചത്. നേരത്തെ ടീമിലുള്പ്പെടുത്തിയിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ 28 അംഗ ടീമില്‍ നിന്ന് ഒഴിവാക്കി.
രണ്ട് മലയാളി താരങ്ങളാണ് ടീമിലുള്ളത്. ആഷിഖ് കുരുണിയന്, അനസ് എടത്തൊടിക എന്നിവരാണ് ടീമിലുള്ള മലയാളികള്‍. 28 അംഗ ടീമില്‍ നിന്ന് അഞ്ച് പേരെ ഒഴിവാക്കി ടൂര്‍ണമെന്റില്‍ കളിക്കാനുള്ള 23 അംഗ ടീമിനെ കോച്ച് പ്രഖ്യാപിക്കും.
ഫുള്‍ബാക്ക് ജെറി ലാല്‍റിന്‍സുല, നിഷു കുമാര്‍ എന്നിവര്‍ പരിക്കുമൂലം നേരത്തെ ടീമില്‍ നിന്ന് പിന്മാറിയിരുന്നു. അതിനുപുറമെ കോമള്‍ തട്ടാല്‍, ബികാഷ് ജെയ്റു, നിഖില്‍ പൂജാരെ എന്നിവര്‍ക്കും 28 അംഗ ടീമില്‍ ഇടംലഭിച്ചില്ല.
സുമീത് പസി, ജെജെ, ജര്‍മന്‍ പ്രീത്, വിനിത് റായ് തുടങ്ങിയവരെല്ലാം ടീമില്‍ ഇടം കണ്ടെത്തി. ടീം ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ 27ന് ഒമാനുമായി സൗഹൃദ മത്സരം കളിക്കും. ജനുവരി ആദ്യ വാരം ആണ് ഏഷ്യാ കപ്പ് നടക്കുന്നത്.
ടീം: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദ്രര് സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്ത്. പ്രതിരോധം- പ്രിതം കോട്ടാല്‍, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സാര്‍ഥക് ഗൊലുയി, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്. മധ്യനിര- ഉദാന്ത സിങ്, ജാക്കിചന്ദ്സിങ്, പ്രണോയ് ഹാള്‍ഡര്‍, വിനീത് റായ്, റൗളിന് ബോര്‍ജസ്, അനിരുദ്ധ് ഥാപ, ജര്‍മന്‍ പി. സിങ്, ആഷിഖ് കുരുണിയന്, ഹാളിചരണ്‍ നര്‍സാരി, ലാലിയന്‍സുവാല ചങ്തേ. മുന്നേറ്റം- സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, ബല്‍വന്ദ് സിങ്, മന്‍വീര്‍ സിങ്, ഫാറൂഖ് ചൗധരി, സുമീത് പാസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: