പന്തളം: ശബരിമല തിരുവാഭരണ ഘോഷയാത്ര നയിക്കാന്‍ പന്തളം മുണ്ടയ്ക്കല്‍ കൊട്ടാരത്തില്‍ പി. രാഘവവര്മയെ രാജപ്രതിനിധിയായി നിശ്ചയിച്ചതായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്വര്മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ, പി. രാഘവവര്‍മ എന്നിവര്‍ അറിയിച്ചു.
പരേതരായ മുണ്ടയ്ക്കല്‍ കൊട്ടാരത്തില്‍ മംഗലത്തമ്പുരാട്ടിയുടെയും പനച്ചിക്കാട്ട് കിഴിപ്രം ഇല്ലത്ത് സി.ഡി. പുരുഷോത്തമന് നമ്പൂതിരിയുടെയും മകനാണ്. വര്‍ഷങ്ങളായി രാജ പ്രതിനിധികളോടൊപ്പം ശബരിമലയ്ക്ക് പോയിട്ടുണ്ട്. പന്തളം കൊട്ടാരം നിര്‍വാഹക സംഘം മുന്‍ സെക്രട്ടറിയും നിലവില്‍ ഭരണസമിതി അംഗവുമാണ്. കേരള ക്ഷത്രിയ ക്ഷേമസഭ പന്തളം ശാഖാ പ്രസിഡന്റ്, പാലസ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി, മഹാകവി പന്തളം കേരളവര്‍മ സ്മാരക ഗ്രന്ഥശാല ഭരണസമിതിയംഗം, വലിയ കോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്ര ഉപദേശക സമിതിയില്‍ കൊട്ടാരം പ്രതിനിധി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി, ശബരിമല ആചാര സംരക്ഷണ സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും സജീവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: