കൊച്ചി: വന്‍ ലഹരി മരുന്ന് ശേഖരവുമായി കൊച്ചിയില്‍ ഒരാളെ ഷാഡോ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുകിലോ വീതം ഹാഷിഷ് ഓയിലും മെതാംഫെറ്റമീനുമാണ് പോലീസ് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് മെതാംഫെറ്റമീന്‍ പിടികൂടുന്നത്. വിപണിയില്‍ ഒരുകോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് പിടിച്ചതെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വരികയാണ്.
















