Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വനിതാ മതിലില്‍ വീഴുന്നകണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 01:09 am IST
in Editorial

വനിതകളുടെ സുരക്ഷിതത്വവും അഭിമാനവും സമുഹത്തില്‍ അവര്‍ക്കുള്ള മാന്യതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് വനിതാമതില്‍ കെട്ടിപ്പൊക്കാന്‍ പോകുന്ന പാര്‍ട്ടി വനിതാസഖാവിന്റെ മാനത്തിന് തരിമ്പും വിലകല്‍പിക്കുന്നില്ല. നിയമസഭാ സാമാജികനായ പി.കെ. ശശിയുടെ വിളയാട്ടങ്ങളില്‍ അപമാനിതയായ ഡിവൈഎഫ്‌ഐ നേതാവിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ വനിതാ നേതാവാണ് ശശിയെ പ്രലോഭിപ്പിച്ച് ആശാസ്യമല്ലാത്ത രീതിയിലേക്കു കൊണ്ടുപോയതെന്ന വ്യാഖ്യാനമാണ് പാര്‍ട്ടിയുടേത്. അതുകൊണ്ടാണല്ലോ സിപിഎം കമ്മിഷന്‍ വനിതാ സഖാവിനെ തള്ളി പീഡനകനൊപ്പം നാലുംകൂട്ടി മുറുക്കിത്തുപ്പി രസിക്കാന്‍ സമയം കണ്ടെത്തിയിരിക്കുന്നത്. അപഹാസ്യമായ വിശകലനവും നിരീക്ഷണവും നടത്തി പി.കെ. ശശിയെന്ന മദയാനയെ സൈ്വരവിഹാരത്തിന് വിടാനാണ് പാര്‍ട്ടി തയാറെടുത്തിരിക്കുന്നത്.

വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ അതിരിടങ്ങളിലൊക്കെ ഇത്തരം പാര്‍ട്ടി നിലപാടുകളും വ്യാഖ്യാനങ്ങളും സമൃദ്ധമായി കാണാനാവുന്നതുകൊണ്ട് ശശിവിവാദം പുത്തരിയല്ല. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളുള്ള ഒരു വനിതാ സഖാവിന്റെ കണ്ണീരിന് തരിമ്പും വിലകല്‍പ്പിക്കാതെ അവരെ അപമാനിക്കാന്‍ തയ്യാറാവുമ്പോള്‍ ഏത് വനിതയ്‌ക്കാണ് അര്‍ഹമായ നീതി ഇവര്‍ വാങ്ങിക്കൊടുക്കുക? ഇത്തരം രഹസ്യ അജണ്ടയും മുന്‍വിധി നിലപാടുകളുമായി നടക്കുന്ന പാര്‍ട്ടിക്ക് എങ്ങനെയാണ് നാട്ടിലെ മുഴുവന്‍ വനിതകളുടെയും അവകാശാഭിമാനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുക? ഒരു സമൂഹത്തിന്റെ ആചാരവിശ്വാസങ്ങളെ തകര്‍ക്കാനായി വനിതകളെ ചാവേറാക്കാന്‍ മാത്രം ഉത്സാഹം കാണിക്കുന്ന ഈ പാര്‍ട്ടി വാസ്തവത്തില്‍ സമൂഹത്തിനു മുമ്പില്‍ നഗ്നരാക്കപ്പെട്ടിരിക്കുകയല്ലേ?

വനിതാമതിലിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നേരത്തെ മതിലിനായി നാക്കും നോക്കും മാറ്റി വെച്ചിരുന്ന സാറാ ജോസഫടക്കം ശശിനിലപാടില്‍ പ്രതിഷേധിച്ച് മതിലിനില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. തങ്ങളുടെ സംരക്ഷണമാണ് മറ്റെന്തിനേക്കാളും പ്രധാനം എന്നു പറയുന്ന സിപിഎമ്മിന് വനിതാ സംരക്ഷണമോ അവരുടെ അവകാശങ്ങളോ പ്രശ്‌നമല്ല. തങ്ങളുടെ രാഷ്‌ട്രീയ അജണ്ടയുടെ കരുക്കളാക്കി വനിതകളെ ആട്ടിത്തെളിക്കാനുള്ള ഒരു ഉപാധി മാത്രമാണ് വനിതാമതില്‍. വിദ്വേഷത്തിന്റെയും അധാര്‍മികതയുടെയും അസ്വാരസ്യത്തിന്റെയും മതിലുകള്‍ തകര്‍ത്താലേ മനുഷ്യരാശി അതിന്റെ തനിമയിലേക്ക് തിരിച്ചുപോകൂ എന്നാണ് എക്കാലത്തെയും നവോത്ഥാന നായകരും നേതാക്കളും വ്യക്തമാക്കിയിട്ടുള്ളത്. 

എന്നാല്‍ വനിതകളെ പാര്‍ട്ടിക്ക് തോന്നുന്ന തരത്തില്‍ കൈകാര്യം ചെയ്യാനായി സമൂഹത്തില്‍ മതില്‍ നിര്‍മിക്കാനാണ് അവര്‍ നോക്കുന്നത്. അങ്ങനെ മതില്‍ കെട്ടിയാലേ പാര്‍ട്ടികളിലും പാര്‍ട്ടി സ്വാധീന കേന്ദ്രങ്ങളിലും നടക്കുന്ന ആശാസ്യമല്ലാത്ത സംഭവവികാസങ്ങള്‍ പുറത്തറിയാതിരിക്കൂ. ശശി എംഎല്‍എ അടക്കമുള്ള സ്വാര്‍ഥംഭരികളായ നീചസ്വഭാവക്കാരെ മറ്റുള്ളവരില്‍ നിന്ന് രക്ഷിക്കാന്‍ പടുത്തുയര്‍ത്തുന്ന മതിലില്‍ വനിതാ സഖാക്കള്‍ ഉള്‍പ്പെടെയുള്ള എത്രയെത്ര പേരുടെ കണ്ണീര്‍ വീണ് നനഞ്ഞിട്ടുണ്ടാകുമെന്ന് പുതുവര്‍ഷത്തിലറിയാം. കണ്ണീരിന്റെ ഉപ്പിനെക്കാള്‍ ചോരയുടെ ഉപ്പുരുചിച്ച് മദോന്മത്തരായവരുടെ കൈയിലെ ഉപകരണമായിത്തീരാനാണ് വനിതകള്‍ക്കും ദുര്‍ബലര്‍ക്കും നിസ്സഹായകര്‍ക്കും വിധിയെങ്കില്‍ അത് തകര്‍ത്തെറിയാന്‍ മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ജനാധിപത്യവിശ്വാസികള്‍ തയാറാവണം. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയുടെ ഹൃദയവേദനയാകട്ടെ അവര്‍ക്ക് അതിനുള്ള പ്രചോദനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.