Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ന് ‘ചരിത്രത്തിന്റെ’ പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 06:17 am IST
in Vicharam

ധാക്കയില്‍ പിറന്ന ഇന്ത്യന്‍ വിജയ ചരിത്രത്തിന്റെ 47-ാം വാര്‍ഷികദിനമാണ് ഇന്ന്. പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയ്‌ക്കു മുന്നില്‍ കീഴടങ്ങിയ ദിവസം. കിഴക്കന്‍ പാക്കിസ്ഥാന്‍ എന്ന് അതുവരെ അറിയപ്പെട്ടിരുന്ന ഭൂപ്രദേശം ബംഗ്ലാദേശ് ആയി മാറിയ ദിവസം. ഇന്ത്യ അഭിമാനത്തോടെയും പാക്കിസ്ഥാന്‍ പകയോടേയും കാണുന്ന ചരിത്ര ദിനമാണിത്. 

ഇന്ത്യ ഹിന്ദുക്കള്‍ക്കും പാക്കിസ്ഥാന്‍ മുസ്ലീംങ്ങള്‍ക്കും എന്ന രീതിയിലായിരുന്നു ഇന്ത്യാവിഭജനം. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ചേര്‍ത്തു രൂപം നല്‍കിയ പാക്കിസ്ഥാന്‍ കിഴക്കും പടിഞ്ഞാറുമായി രണ്ടു ഭൂപ്രദേശമായി മാറി. ഇത് ഭരണം ഏറെ ദുഷ്‌കരമാക്കി. ഇരുഭാഗവും ജനസംഖ്യയില്‍ ഏതാണ്ടു തുല്യമായിരുന്നെങ്കിലും രാഷ്‌ട്രീയ മേധാവിത്വം പശ്ചിമ പാക്കിസ്ഥാന് ആയിരുന്നു. തലസ്ഥാനം റാവല്‍പിണ്ടിയായിരുന്നു. ഇത് കിഴക്കന്‍ പാക്കിസ്ഥാനില്‍ ഏറെ അസ്വസ്ഥതയുണ്ടാക്കി. ഫലഭൂയിഷ്ടിയിലും സമ്പല്‍ സമൃദ്ധിയിലും മുന്നിലായിരുന്ന അവരെ സാമ്പത്തികമായി മുതലെടുക്കുന്നതായി പരക്കെ പരാതിയുയര്‍ന്നു. ഇതില്‍ നിന്ന് ഉടലെടുത്ത അസ്വസ്ഥതയാണ് ആത്യന്തികമായി ബംഗ്ലാദേശിന്റെ പിറവിലേയ്‌ക്കു നയിച്ചത്.

കിഴക്കന്‍ പാക്കിസ്ഥാന്റെ അവകാശങ്ങള്‍ക്കായി നിലകൊണ്ട ഷെയ്‌ക്ക് മുജിബുര്‍ റഹ്മാന്‍ നയിച്ച അവാമി ലീഗ് 1971 മാര്‍ച്ചില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ വിജയം നേടിയതാണ് തുടക്കം. അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡഡന്റ് യാഹ്യാ ഖാന്‍ അത് അംഗീകരിക്കുന്നതിനു പകരം അടിച്ചമര്‍ത്തല്‍ നയമാണു സ്വീകരിച്ചത്. അതു രാഷ്‌ട്രീയ പോരാട്ടവും കടന്ന് നേര്‍ക്കുനേര്‍ പോരാട്ടമായി. മുക്തി ബാഹിനി സേന രൂപീകരിച്ചു ബംഗ്ലാദേശ് തിരിച്ചടിച്ചു.  ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്കിസ്ഥാന്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തല്‍ കൊടുമ്പിരിക്കൊണ്ടതോടെ മുജിബുര്‍ റഹ്മാന്‍ കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശ് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളായി ഇന്ത്യയിലേയ്‌ക്ക് ഒഴുകി. ബ്രിട്ടീഷ് പത്രമായ സണ്‍ഡെ ടൈംസില്‍ ആന്റണി മസ്‌ക്രിനാസ് എന്ന ലേഖകന്‍ എഴുതിയലേഖനത്തിലൂടെയാണ് കിഴക്കന്‍ പാക്കിസ്ഥാനിലെ മനുഷ്യവേട്ട ലോകം അറിഞ്ഞത്. അതോടെ പാക്കിസ്ഥാന്‍ തുറന്നു കാട്ടപ്പെട്ടു. 

മുക്തി ബാഹിനിക്ക് ഇന്ത്യയുടെ സഹായം ലഭിക്കുന്നു എന്ന ആരോപണവുമായാണ് യാഹ്യാ ഖാന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ചത്. കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളും പൊരിഞ്ഞു പോരാടി. 14 ദിവസം നീണ്ട യുദ്ധത്തില്‍ ബംഗ്ലാദേശിലെ പാക്കിസ്ഥാന്‍ സൈന്യം ഡിസംബര്‍ 16ന് ഇന്ത്യക്കുമുന്നില്‍ കീഴടങ്ങുകയും ചെയ്തു. ധാക്കയില്‍ ലഫ. ജനറല്‍ ജഗജിത് സിങ് അറോറയ്‌ക്കു മുന്നില്‍ ലഫ് ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസിയാണ് കീഴടങ്ങല്‍ കരാറില്‍ പാക്കിസ്ഥാനുവേണ്ടി ഒപ്പുവച്ചത്.     

ഏതാണ്ട് അരനൂറ്റാണ്ട് ഇപ്പുറം നിന്നുകൊണ്ട് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ആ യുദ്ധംകൊണ്ടു നമ്മള്‍ എന്തു നേടി, എന്തു നേടാമായിരുന്നു എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. പാക് സൈന്യത്തിന്റെ ക്രൂരതയ്‌ക്കിരയായ ഒരു ജനതയെ രക്ഷിക്കുക മാത്രമായിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം. അതൊരു തന്ത്രപരമായ നീക്കമായിരുന്നു. നമ്മുടെ രണ്ടു വശങ്ങളിലും ശത്രുക്കളുടെ സാന്നിദ്ധ്യം ഉണ്ടാവുന്നത് ഒഴിവാക്കി. അതുവഴി ഒരു വശത്തു പാക്കിസ്ഥാനെ ദുര്‍മലമാക്കുകയും മറുവശത്ത് ഒരു സുഹൃത് രാജ്യത്തെ സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. 

ഇന്ന് ഇന്ത്യയാല്‍ ചുറ്റപ്പെട്ടൊരുരാജ്യമാണ് ബംഗ്ലാദേശ്. മൂന്നു വശത്തും ഇന്ത്യന്‍ ഭൂപ്രദേശം. ഒരു വശത്ത് ബംഗാള്‍ ഉള്‍ക്കടല്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയ അഞ്ചാമത്തെ അതിര്‍ത്തിയാണ് 4156 കിലോമീറ്ററുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവിക സേനയുടെ ശക്തമായ സാന്നിദ്ധ്യം കടലിലും നമുക്കു മുന്‍തൂക്കം നല്‍കുന്നു. വിദേശ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ബംഗ്ലാദേശിന് ഇതൊക്കെ പരിഗണിക്കേണ്ടിവരും. ഭൂമിശാസ്ത്രത്തെ ആര്‍ക്കും മാറ്റിമറിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെ ഇന്ത്യയാല്‍ പാട്ടപ്പെട്ട രാജ്യം എന്നു വിളിക്കാം. 

പരസ്പര സൗഹൃദം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലേയ്‌ക്കുള്ള പ്രധാന ചുവടുവയ്‌പ്പായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ 41 വര്‍ഷമായി നിലനിന്നു വന്ന അതിര്‍ത്തി പ്രശ്നത്തിനു പരിഹാരം കാണാനുള്ള അടുത്ത കാലത്തെ ഭരണഘടനാ ഭേദഗതി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. 161 പ്രദേശങ്ങള്‍ പരസ്പരം കൈമാറാന്‍ ഇതു സഹായിച്ചു. 

ഒട്ടേറെപ്പേരുടെ പൗരത്വ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്. അതിര്‍ത്തി സംസ്ഥാനങ്ങളും ബംഗ്ലാദേശുമായുള്ള മിക്ക പ്രശ്നങ്ങള്‍ക്കും ഇത് ഒരു പരിധിവരെ പരിഹാരമാകും. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ അവര്‍ക്കു നല്‍കിയ സഹായങ്ങള്‍ പരസ്പര ബന്ധത്തെ വളരെ മെച്ചപ്പെടുത്തി. മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനം അതു ത്വരിതപ്പെടുത്തിയിട്ടുമുണ്ട്. 

രഞ്ജിത് കാര്‍ത്തികേയന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സാമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.