Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശിയെ ‘മാന്യനാക്കി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 03:44 pm IST
in Kerala

തിരുവനന്തപുരം: കോളിളക്കമുണ്ടാക്കിയ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ മാന്യനാക്കി ചിത്രീകരിച്ച സിപിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് വനിതകള്‍ക്കായി മതിലൊരുക്കാനിറങ്ങിയ സിപിഎമ്മിന് നാണക്കേടായി.

തന്നോട് എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പാര്‍ട്ടി സംസ്ഥാന ഘടകത്തിനും കേന്ദ്ര നേതൃത്വത്തിനും യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ മന്ത്രി എ.കെ. ബാലനും, പി.കെ. ശ്രീമതി എംപിയും അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. യുവതിയുടെ പരാതിയിലെ വാദങ്ങളെല്ലാം ഖണ്ഡിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. 

ശശിക്കെതിരെയുള്ള ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശശിക്കെതിരെ ആരും മൊഴി നല്‍കിയിട്ടില്ല. യുവതിയെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയതില്‍ തെറ്റില്ല. ഓഫീസില്‍ വച്ച് യുവതിയോട് ശശി അപമര്യാദയായി പെരുമാറിയിട്ടില്ല. സംഭവ ദിവസം ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു, വാതില്‍ അടച്ചിരുന്നില്ല. അതിനാല്‍ അപമര്യാദയായി പെരുമാറാന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഘടനാ യോഗത്തിലൊന്നും യുവതി പരാതി പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഘടനാ ചെലവിനെന്ന പേരില്‍ യുവതിക്ക് ശശി 5000 രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പരാതി ഉന്നയിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. 

അതേസമയം, ഇത്രയ്‌ക്ക് ‘മാന്യനായ’ ശശിയെ പാര്‍ട്ടി എന്തിന് ശിക്ഷിച്ചുവെന്ന് വ്യക്തമല്ല. ആറു മാസത്തേക്ക് ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെട്ടതിനു ശേഷമാണ് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ പോലും നിയമിച്ചത്. ഇതൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. നിയമപരമായി പോലീസിനു കൈമാറേണ്ടതാണ് പരാതി. എന്നാല്‍, നിയമമന്ത്രികൂടിയുള്‍പ്പെട്ട സമിതി അന്വേഷണം നടത്തിയതും വിവാദത്തിനിടയാക്കിയിരുന്നു.

ശശിയെ മുഖ്യമന്ത്രി രക്ഷിക്കുന്നുവെന്ന് ആദ്യമേ ആരോപണം ഉയര്‍ന്നിരുന്നു. അതിനാലാണ് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പരാതി നല്‍കിയിട്ടും അന്വേഷണം നടത്താതിരുന്നത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നതില്‍ കാലതാമസം വരുത്തിയതും ശശിയെ രക്ഷപ്പെടുത്താനായിരുന്നു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

പുതിയ വാര്‍ത്തകള്‍

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.