തൃശ്ശൂര്‍ : ഫുട്‌ബോള്‍ താരം ഐഎം വിജയന്റെ മൂത്ത സഹോദരന്‍ കൃഷ്ണന്‍(വിജു-53) വാഹനാപകടത്തില്‍ അന്തരിച്ചു. വെള്ളിയാഴ്ചയാണ് അപകടം നടന്നത്.
തൃശ്ശൂര്‍ വടക്കേസ്റ്റാന്‍ഡിനു സമീപത്തായി വിജു സഞ്ചരിച്ചിരുന്ന ബെക്ക് ഓമിനി കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബെക്കില്‍ വിജുവിനൊപ്പം ഉണ്ടായിരുന്ന പോലീസുകാരനായ ലിഗേഷും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു.
സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച സംസ്‌കരിക്കും. മണി, കൊച്ചമ്മു എന്നിവരാണ് വിജിയുടെ മാതാപിതാക്കള്‍. ഭാര്യ ലത, കാവ്യ, കിരണ്‍, കൈലാസ് എന്നിവര്‍ മക്കളാണ്.
















