Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജോര്‍ജ് കൊല്ലപ്പെട്ടത് നായാട്ടു സംഘത്തിന്റെ വെടിയേറ്റ്; ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ട കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 04:53 pm IST
inKannur

ചിറ്റാരിക്കാല്‍: കര്‍ണാടക വനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടില്‍ തയ്യേനി സ്വദേശിയായ ജോര്‍ജ് താന്നിക്കല്‍ കൊച്ച് (50) വെടിയേറ്റു കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കി. ജോര്‍ജിനു വെടിയേറ്റത് നായാട്ടുസംഘത്തില്‍ നിന്നാണെന്ന് കേസ് അന്വേഷിക്കുന്ന കര്‍ണാടക ബാഗമണ്ഡലം പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജോര്‍ജും സുഹൃത്തുക്കളായ താന്നിത്തട്ടിലെ ചന്ദ്രന്‍, അശോകന്‍ എന്നിവര്‍ ചേര്‍ന്ന് നായാട്ടിനായി കര്‍ണാടക തയ്യേനി നിബിഢ വനത്തിലേക്ക് പോയത്. വൈകിട്ട് 4.30 മണിയോടെയാണ് ഇവര്‍ക്കു നേരെ നായാട്ടു സംഘമെന്ന് കരുതുന്ന അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഉയരം കൂടിയ ജോര്‍ജ് മുന്നിലും പൊക്കം കുറവുള്ള ചന്ദ്രനും അശോകനും പിന്നിലുമായിരുന്നു ഉണ്ടായിരുന്നത്. ജോര്‍ജിന്റെ ശരീരത്തിലേക്ക് ഒരേ സമയം മൂന്ന് വെടിയുണ്ട തുളഞ്ഞുകയറുകയായിരുന്നു. വലതു നെഞ്ചിലും കൈക്കും മറ്റുമാണ് വെടി കൊണ്ടത്.

പന്നിയെ വെക്കാന്‍ ഉപയോഗിക്കുന്ന നാടന്‍ തോക്കില്‍ മൂന്ന് തിരകളെങ്കിലും നിറക്കാന്‍ കഴിയും. ഒരു വെടിവെച്ചാല്‍ മൂന്നു വെടിയുണ്ടയും ഒരേസമയത്ത് പോകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആറ് തിര വരെ നിറക്കുന്ന നാടന്‍ തോക്കുകള്‍ സാധാരണ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ജോര്‍ജിന് വെടിയേറ്റ സ്ഥലത്തെ മരത്തിലും മറ്റും വെടിയുണ്ട തുളഞ്ഞു കയറിയതിന്റെ പാടുണ്ടായിരുന്നു. ഒന്നിലധികം പേര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തതായാണ് സംശയിക്കുന്നത്.

ഉച്ചത്തില്‍ നിലവിളിച്ച് ജോര്‍ജ് മരിച്ചു വീണതോടെ കൂടെയുണ്ടായിരുന്ന ചന്ദ്രനും അശോകനും അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. രാത്രിയോടെയാണ് ഇവര്‍ ചിറ്റാരിക്കാലിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞത്. നാട്ടുകാര്‍ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെയും ബാഗമണ്ഡലം പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. തങ്ങളെ വെടിവെച്ചത് വനപാലകരാണെന്നാണ് രക്ഷപ്പെട്ടെത്തിയവര്‍ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നത്. രാത്രിയായതിനാല്‍ നിബിഢ വനത്തിലേക്ക് പോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരെയും അനുവദിച്ചില്ല. ബുധനാഴ്ച രാവിലെ ചന്ദ്രനെയും അശോകനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. താന്നിത്തട്ടിന് സമീപം വനത്തിനുള്ളില്‍ 300 ഏക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റുണ്ട്. ഇവിടെ ഇടയ്‌ക്കിടെ ജോര്‍ജും സംഘവും ജോലിക്കു പോകാറുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് കാട്ടിലേക്കുള്ള വഴിയെല്ലാം കൃത്യമായി അറിയാമെന്നാണ് പോലീസ് പറയുന്നത്. പുളിങ്ങോം ഭാഗത്തു നിന്നും നിരവധി പേര്‍ ഈ എസ്‌റ്റേറ്റില്‍ ജോലിക്ക് വരാറുണ്ട്.

അതേസമയം വേട്ടക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് ജോര്‍ജ് വെടിയേറ്റ് മരിച്ചതിന് കാരണമെന്നാണ് ബാഗമണ്ഡലം പോലീസ് സൂചിപ്പിക്കുന്നത്. ജോര്‍ജിനെ വെടിവെച്ചവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വനാതിര്‍ത്തിയിലുള്ള സി സി ടി വി ദൃശ്യങ്ങളും മറ്റും പോലീസ് ശേഖരിച്ചു വരുന്നുണ്ട്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് ജോര്‍ജിനെ വെടിവെച്ചു കൊന്നതെന്ന് വ്യക്തമായതോടെ വനം വകുപ്പല്ല ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് വ്യക്തമായി കഴിഞ്ഞു. വനംവകുപ്പിന്റെ തോക്കില്‍ നിന്നുള്ള തിരയല്ല ജോര്‍ജിന്റെ ശരീരത്തിലുണ്ടാക്കിയ മുറിവെന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. കേരള പോലീസും സ്ഥലത്തെത്തി സംഭവത്തിന്റെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ചന്ദ്രനെയും അശോകനെയും ബാഗമണ്ഡലം പോലീസ് വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി വരികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.