Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോലീസിന്റെ അനാസ്ഥയെന്ന് ആരോപണം; നഷ്ടമായത് ഒരു അമ്മയുടെ ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 09:03 pm IST
inKannur

കരിന്തളം: 2017 നവംബര്‍ 27ന് മകന്റെ വീട്ടിലേക്ക് പുറപ്പെട്ട കൂവാറ്റിയിലെ ആര്‍ തങ്കമ്മയു(75)ടെ ജീവനറ്റ ശരീരമാണ് 2018 ജുലായ് 17ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഈ വൃദ്ധമാതാവിന് എന്താണ് സംഭവിടച്ചതെന്നോ എങ്ങനെയാണ് മരച്ചതെന്നോ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കൂവാറ്റിയിലെ ഗോപാലന്‍ നായരുടെ ഭാര്യയായ തങ്കമ്മ നീലേശ്വരം എല്‍ഐസി ഓഫീസില്‍ സ്വീപ്പറായിരുന്നു. നവംബര്‍ 27ന് ബങ്കളത്ത് വാടക വീട്ടില്‍ കഴിയുന്ന മകന്‍ ശശിയുടെ വീട്ടിലേക്കെന്നും പറഞ്ഞാണ് കൂവാറ്റിയില്‍ നിന്നും ഇറങ്ങിയത്.

തിരിച്ചെത്താത്തിനെ തുടര്‍ന്ന് മകള്‍ ഉഷ ബങ്കളത്തെ സഹോദരന്‍ ശശിയോട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് അമ്മ വീട്ടിലേക്ക് വന്നില്ലെന്നറിഞ്ഞത്. പിന്നീട് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അമ്മയെ കാണാനില്ലെന്ന് നീലേശ്വരം പോലീസില്‍ പരാതി നല്‍കി. നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 തങ്കമ്മയുടെ ഫോട്ടോ സഹിതം പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. എന്നിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. ഇതിനിടയിലാണ് ജുലൈ 15ന് പെരുമ്പാവൂരിലെ അനാഥമന്ദിരത്തില്‍ നിന്നും ബന്ധുക്കള്‍ക്ക് ഒരു സന്ദേശം ലഭിച്ചത്. തങ്കമ്മ എന്ന സ്ത്രീ മരണപ്പെട്ടിട്ടുണ്ടെന്നും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ എന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അനാഥ മന്ദിരത്തില്‍ ചെന്നപ്പോഴാണ് തങ്കമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആറുമാസത്തിലേറെ കാലമായി ഇവര്‍ ഇവിടെ അന്തേവാസിയായി കഴിയുകയാണെന്നും ഇന്നലെയാണ് മരണപ്പെട്ടതെന്നും അനാഥാലയ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് ഇത്രയും കാലം ഇങ്ങനെ ഒരാള്‍ ഇവിടെയുള്ള കാര്യം തങ്ങളെ അറിയിച്ചില്ലെന്ന ചോദ്യത്തിന് അനാഥാലയം അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല. പോലീസ് ഇവിടെ എത്തിച്ചു, തങ്ങള്‍ കഴിയുന്നതുപോലെ പരിചരിച്ചു എന്നാണ് അനാഥാലയം അധികൃതര്‍ പറഞ്ഞത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അലഞ്ഞു നടക്കുകയായിരുന്ന ഇവരെ തങ്ങള്‍ അനാഥാലയത്തിലെത്തിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പോലീസിന്റെ മറുപടി. 

തങ്കമ്മ മരണപ്പെട്ട ശേഷം ഇവരുടെ ബാഗില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറും മേല്‍വിലാസവും വെച്ചാണ് മരണവിവരം അറിയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ ബാഗ് ഇവരെ തെരുവില്‍ കണ്ടെത്തിയ അന്നു തന്നെ പരിശോധിച്ചിരുന്നെങ്കില്‍ തങ്കമ്മക്ക് അനാഥാലയത്തില്‍ ദുരിതജീവിതം നയിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പോലീസിന്റെയും അനാഥാലയം അധികൃതരുടെയും കടുത്ത അനാസ്ഥയാണ് അമ്മയുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് തങ്കമ്മയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മക്കളെയും കൊച്ചുമക്കളെയും ജീവനുതുല്യം സ്നേഹിച്ചിരുന്ന തങ്കമ്മ ഇവരെ വിട്ടുനില്‍ക്കുക വളരെ അപൂര്‍വ്വമായിരുന്നു. ഇടയ്‌ക്കിടെ ഓര്‍മ്മക്കുറവുണ്ടാകാറുണ്ടെന്നല്ലാതെ യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. കാണാതാകുന്നതിന് ഏതാനും ആഴ്ച മുമ്പ് വരെ തങ്കമ്മ തനിച്ച് നീലേശ്വരത്ത് ചെന്ന് പെന്‍ഷന്‍പണം കൈപ്പറ്റിയിരുന്നു. ഇടയ്‌ക്കിടെ ഒറ്റയ്‌ക്ക് തന്നെ ക്ഷേത്ര ദര്‍ശനത്തിനും പോകാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തു നിന്നും കൂവാറ്റിയിലേക്ക് കുടിയേറിവന്ന കുടുംബമാണിവരുടേത്. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ ഓര്‍മ്മക്കുറവില്‍ അറിയാതെ എറണാകുളത്തേക്ക് ട്രെയിന്‍ കയറിയതാകാമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.

എങ്കിലും വഴിതെറ്റിയ ഒരു വൃദ്ധമാതാവിനെ കണ്ടെത്തിയ പോലീസ് ഇവരുടെ മേല്‍വിലാസം പരിശോധിക്കുകയോ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യാതെ അനാഥാലയത്തിലേക്ക് തള്ളിവിട്ട് മരണത്തിന് കീഴ്പ്പെടുത്തിയത് ഗുരുതര കൃത്യവിലോപവും മനുഷ്യത്വരഹിതമായ നടപടിയുമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസിനും അനാഥാലയ അധികൃതര്‍ക്കുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനിലും പരാതി നല്‍കാനുള്ള നീക്കത്തിലാണ് തങ്കമ്മയുടെ മക്കള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.