കൊച്ചി: അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സുപ്രിം കോടതി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സുപ്രിം കോടതി വിധി നടപ്പാക്കാന്‍ എന്തുചെയ്തുവെന്ന് കോടതി. ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധിയെക്കുറിച്ച് ഓര്‍മ്മയുണ്ടോയെന്നും കോടതി ചോദിച്ചു.
യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായ വലിയ പള്ളിയും സ്വത്തുക്കളും ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. ഈ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ശബരിമലയിലെ ആവേശം പിറവത്ത് കാണിക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: