കൊച്ചി: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ഡിസംബര്‍ 15,16 തീയതികളില്‍ എറണാകുളം ഭാരത് ഹോട്ടലില്‍. ഉച്ചയ്‌ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം രക്ഷാധികാരി പ്രൊഫ.കെ.വി. തോമസ് എംപി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം. മേയര്‍ സൗമിനി ജെയിന്‍, എംഎല്‍എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സിപിഐ (എം) ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുതിര്‍ന്ന പ്രമുഖരായ പത്രപ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് പ്രതിബദ്ധതയുള്ള മാധ്യമ പ്രവര്‍ത്തനം-വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിലെ സെമിനാര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. 16ന് ഉച്ചയ്‌ക്ക് 2ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍. പ്രസന്നകുമാര്‍, വൈസ് ചെയര്‍മാന്‍മാരായ കെ.ജി. മത്തായി, സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















