Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിഷേധം ശക്തം; ദീപയുടെ മൂല്യനിര്‍ണയം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2018, 01:37 am IST
in Kerala

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് കവിതാ കോപ്പിയടിയില്‍ കുപ്രസിദ്ധി നേടിയ ദീപ നിശാന്ത് ഉള്‍പ്പെടെ നടത്തിയ വിധി നിര്‍ണയം റദ്ദാക്കിയത്. ജൂറി അംഗം സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി. 

  പുനര്‍മൂല്യ നിര്‍ണയം അപ്പീല്‍ കമ്മിറ്റി അംഗീകരിച്ചു. ദീപ നിശാന്തിനെ വിധികര്‍ത്താവായി ഉള്‍പ്പെടുത്തിയത് വിവാദമാകുകയും എബിവിപി അടക്കമുള്ള വിദ്യാര്‍ഥിസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.  ഹൈസ്‌കൂള്‍ വിഭാഗം മലയാളം ഉപന്യാസ രചനാ മത്സരത്തിലാണ് ദീപ നിശാന്ത് മുല്യനിര്‍ണയത്തിനെത്തിയത്. 

വിദ്യാഭ്യാസ വകുപ്പ് ആദ്യം ദീപയ്‌ക്ക് അനുകൂല നിലപാടെടുത്തു. എന്നാല്‍, പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പുനര്‍മൂല്യനിര്‍ണയം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്. 

യുവകവി എസ്. കലേഷിന്റെ കവിത കോപ്പിയടിച്ച ദീപയെ വിധികര്‍ത്താവായി നിയോഗിക്കുന്നതിനെതിരെ സിപിഎമ്മിലും വിദ്യാഭ്യാസ വകുപ്പിലും നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍, വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ദീപയെ അനുകൂലിച്ചു. സിപിഎമ്മിന്റെ പോഷകസംഘടനയായ പുരോഗമന കലാസാഹിത്യസംഘം കോപ്പിയടി വിവാദത്തില്‍ ദീപയെ പിന്തുണച്ചതും ദീപയെ മൂല്യനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് തടസമായി. വന്‍ പോലീസ് സംരക്ഷണയില്‍ ദീപയെ എത്തിച്ച് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കേണ്ടി വന്നത് സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കനത്ത തിരിച്ചടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.
India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.