പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായി നിലയ്‌ക്കല്‍ എത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനേയും അനുയായികളേയും പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
നിലയ്‌ക്കലെത്തിയ ഇവര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഇത് കൈപ്പറ്റാന്‍ തയ്യാറാകാതെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പോലീസ് ശിവരാജനേയും സംഘത്തേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പെരുംനാട് സ്റ്റേഷനിലേക്ക് മാറ്റി.
ഇതിനിടെ ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുസംബന്ധിച്ച് ശനിയാഴ്ച വൈകീട്ട് കളക്ടര്‍ തീരുമാനം എടുക്കും.
















