Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജസ്റ്റിസ് കുര്യന്‍ ജോസഫിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 03:03 am IST
in Kerala

ന്യൂദല്‍ഹി: ന്യൂനപക്ഷ മതവിഭാഗമെന്നത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വളര്‍ച്ചക്ക് തടസമായിരുന്നെന്ന സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പ്രസ്താവനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും വെറുപ്പും പടര്‍ത്താനുദ്ദേശിച്ചുള്ള പരാമര്‍ശമാണ് കുര്യന്‍ ജോസഫ് നടത്തിയതെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ്ജ് കുര്യന്‍ കുറ്റപ്പെടുത്തി. 

സുപ്രീം കോടതി ജഡ്ജിയായിരുന്ന തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരായ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് കുര്യന്‍ ജോസഫ് ചോദിക്കുന്നത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാനും സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാനും ഉദ്ദേശിച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ജാതിക്കും മതത്തിനും അതീതമായി സുപ്രീംകോടതി ജഡ്ജിയായാണ് കുര്യന്‍ ജോസഫിനെ ജനങ്ങള്‍ ഇഷ്ടപ്പെട്ടത്. പക്ഷെ സമൂഹത്തിന് വെറുപ്പും ഭയവുമാണ് അദ്ദേഹം തിരിച്ചു നല്‍കുന്നത്, ജോര്‍ജ്ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുര്യന്‍ ജോസഫ് വിവാദ പരാമര്‍ശം നടത്തിയത്. 

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നു കുര്യന്‍ ജോസഫിന്റെ ലക്ഷ്യമെന്ന് ജോര്‍ജ്ജ് കുര്യന്‍ ആരോപിച്ചു. ഇന്ത്യയേക്കാള്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുന്ന മറ്റേതെങ്കിലും രാജ്യം അദ്ദേഹത്തിന് ചൂണ്ടിക്കാട്ടാനാകുമോ?

2012ല്‍ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചപ്പോള്‍ സുപ്രീംകോടതി ജഡ്ജിയാക്കിയിരുന്നുവെങ്കില്‍ തനിക്ക് ചീഫ് ജസ്റ്റിസാകാന്‍ സാധിക്കുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 2012ല്‍ മറ്റൊരു സംസ്ഥാനത്തുനിന്ന് ക്രിസ്ത്യന്‍ മതവിഭാഗത്തിലുള്ള ഒരാള്‍ സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്നു. ഇദ്ദേഹത്തെ ഒഴിവാക്കി സുപ്രീംകോടതി ജഡ്ജിയാകാന്‍ കുര്യന്‍ ജോസഫ് ആഗ്രഹിച്ചത് സ്വാര്‍ത്ഥതയാണ്, ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

ജസ്റ്റിസ് കെ.എം. ജോസഫിനെ തടയാന്‍ ശ്രമിച്ചു

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് തെറ്റായ കാര്യങ്ങള്‍ നടന്നിരുന്നുവെന്ന് പറയുന്ന കുര്യന്‍ ജോസഫിന് വിരമിച്ചതിന് ശേഷവും ഇതിന്റെ തെളിവുകളൊന്നും നല്‍കാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിച്ചത് സുപ്രീംകോടതി ജഡ്ജിയുടെ അന്തസിന് ചേരാത്ത പ്രവൃത്തിയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കുന്നത് ശരിയല്ല. 

ഇത്തരത്തില്‍ നിരവധി കിംവദന്തികള്‍ കുര്യന്‍ ജോസഫിനെക്കുറിച്ചുമുണ്ട്. ദക്ഷിണേന്ത്യയിലെ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള ഒരാളെ ജഡ്ജിയാക്കാന്‍ കൊളീജിയം തീരുമാനിച്ചപ്പോള്‍ പുറത്ത് കുര്യന്‍ ജോസഫ് വലിയ പിന്തുണ നല്‍കി. തന്റെ പിന്തുണ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സംശയത്തിനിടയാക്കുമെന്നും നിയമനം തടയാന്‍ സാധിക്കുമെന്നുമായിരുന്നു കുര്യന്‍ ജോസഫ് കണക്കുകൂട്ടിയതെന്നാണ് പറയപ്പെടുന്നത്. മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫിനെയാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്. 

മതിയായ യോഗ്യതയില്ലാത്ത ജൂനിയറായ ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരു അഭിഭാഷകനെ സുപ്രീംകോടതി ജഡ്ജിയാക്കാനും കുര്യന്‍ ജോസഫ് പ്രവര്‍ത്തിച്ചു. 

ചീഫ് ജസ്റ്റിസ് ആകുമെന്ന് സമുദായ നേതാക്കളെ വിശ്വസിപ്പിച്ചായിരുന്നു ഇത്. എന്നാല്‍, നിയമനം തള്ളപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഒരാള്‍ക്ക് ജഡ്ജിയാവാനുള്ള അവസരമാണ്  അദ്ദേഹം ഇല്ലാതാക്കിയത്. 

മിശിഹയാകാന്‍ ശ്രമം

ന്യൂനപക്ഷ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മിശിഹ ആകാനാണ് കുര്യന്‍ ജോസഫിന്റെ ശ്രമം. മതകാര്യങ്ങളില്‍ കോടതി ഇടപെടരുതെന്ന് അദ്ദേഹം പറഞ്ഞത് ശബരിമലയെക്കുറിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. 

ഒരു വര്‍ഷത്തിലേറെ കൊളീജിയം അംഗമായിരുന്ന കുര്യന്‍ ജോസഫ് മുസ്ലിം വിഭാഗത്തിലുള്ള കൂടുതല്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണം. എന്തുകൊണ്ടാണ് സുപ്രീം കോടതിയില്‍ ഒരു മുസ്ലിം ജഡ്ജി മാത്രമുള്ളതെന്നതിന് അദ്ദേഹം മറുപടി പറയണം, ജോര്‍ജ്ജ് കുര്യന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

madaya nirodana samithi
Kerala

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.